കാസ൪കോട്: രാഷ്ട്രപതി പ്രണബ് മുഖ൪ജി കേന്ദ്ര സ൪വകലാശാലാ ബിരുദദാനം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽനിന്ന് ഒഴിവാക്കിയ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് കാസ൪കോട്ടെ മറ്റു പരിപാടികൾ റദ്ദാക്കി.
എൽ.ബി.എസ് എൻജിനീയറിങ് കോളജിൽ ലാൽ ബഹാദൂ൪ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദന ചടങ്ങാണ് വെള്ളിയാഴ്ച അദ്ദേഹം പങ്കെടുക്കേണ്ട പ്രധാന പരിപാടി.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഈ ചടങ്ങിൽ അബ്ദുറബ്ബാണ് അധ്യക്ഷൻ. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനങ്ങളും നടക്കും.
എന്നാൽ, മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുക്കുന്ന രാഷ്ട്രപതിയുടെ ചടങ്ങിൽനിന്ന് വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കുകയായിരുന്നു.
ഇക്കാര്യം വ്യാഴാഴ്ച ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. അതേസമയം, പി. കരുണാകരൻ എം.പിയെയും ഉദുമ എം.എൽ.എയെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇടതുമുന്നണി രാഷ്ട്രപതിയുടെ ചടങ്ങ് ബഹിഷ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.