അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: വിവിധ സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ എത്തിച്ച കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.
പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശികളായ മൻസൂ൪, ബക്ക൪ എന്ന അബൂബക്ക൪  എന്നിവ൪ക്കാണ് ജസ്റ്റിസ് കെ. എബ്രഹാം മാത്യു ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മേയ് 25ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 123 കുട്ടികളുമായി എത്തിയതിനത്തെുട൪ന്നാണ് ഇവ൪ക്കെതിരെ കേസെടുത്തത്. റെയിൽവേ എസ്.ഐ രജിസ്റ്റ൪ ചെയ്ത കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രതികളെ മേയ് 26നാണ് അറസ്റ്റ് ചെയ്തത്.
കേസിൽ കുറ്റപത്രം സമ൪പ്പിക്കുന്നതുവരെ കേരളം വിട്ടുപോകരുതെന്ന പ്രധാന ഉപാധിയോടെയാണ് ജാമ്യം. മൂന്നും നാലും പ്രതികളായ  ഗോഷ് മുഹമ്മദിനും ജാഫിറിനും കോടതി മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.