രാജിതീരുമാനം കാര്‍ത്തികേയന്‍ കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിച്ചു

തിരുവനന്തപുരം: സ്പീക്ക൪ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം സ്പീക്ക൪ ജി. കാ൪ത്തികേയൻ തിങ്കളാഴ്ച കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനെ നേരിൽകണ്ട് അറിയിച്ചു.
കെ.പി.സി.സി പ്രസിഡൻറിൻെറ ഗൗരീശപട്ടത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എടുത്തുചാടി തീരുമാനമെടുക്കരുതെന്നും എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കാവൂവെന്നും കാ൪ത്തികേയനെ കെ.പി.സി.സി പ്രസിഡൻറ് അറിയിച്ചതായാണ് സൂചന.
17ന് നിയമസഭാസമ്മേളനം അവസാനിച്ചാലുടൻ സ്പീക്ക൪ സ്ഥാനം ഒഴിയാനാണ് കാ൪ത്തികേയൻെറ സ്വന്തം നിലയിലുള്ള തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയെയും പാ൪ട്ടിയുടെ കേന്ദ്രനേതൃത്വത്തെയും ആഴ്ചകൾക്ക് മുമ്പ് അദ്ദേഹം ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ, രാജിക്കാര്യം ഇന്നലെയാണ് അദ്ദേഹം കെ.പി.സി.സി പ്രസിഡൻറിനെ നേരിട്ട് അറിയിച്ചത്. സ്വകാര്യആവശ്യങ്ങൾക്ക് സുധീരൻ ചൊവ്വാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സുധീരൻ ഈമാസം അവസാനത്തോടെയേ മടങ്ങിവരൂ. അതിനുമുമ്പുതന്നെ സപീക്ക൪ സ്ഥാനം ഒഴിയാൻ കാ൪ത്തികേയൻ തയാറാകുമൊണ് തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയോടെ വ്യക്തമാകുന്നത്.
 ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാ൪ഥി അരുവിക്കര അസംബ്ളിമണ്ഡലത്തിൽ ഏറെ പിന്നിൽപോയതാണ് സ്പീക്ക൪ സ്ഥാനം രാജിവെക്കാൻ കാ൪ത്തികേയനെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.
സ്പീക്കറായതിനാൽ മണ്ഡലത്തിലെ രാഷ്ട്രീയപരിപാടികളിൽ ഉൾപ്പെടെ ഇടപെടാൻ കഴിയാത്തതുമൂലം ജനസ്വാധീനം നഷ്ടപ്പെടുന്നതായാണ് അദ്ദേഹത്തിൻെറ വിലയിരുത്തൽ. ഇത് തുട൪ന്നാൽ രാഷ്ട്രീയഭാവിക്ക് ദോഷകരമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. അതിനാൽ സ്പീക്ക൪ പദവി ഒഴിഞ്ഞ് സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കാ൪ത്തികേയൻ സ്പീക്ക൪ സ്ഥാനം രാജിവെക്കുന്നതോടെ മന്ത്രിസഭാ പുന$സംഘടനക്ക് വഴിതെളിയുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എം.എൽ.എ ആയി തുടരാൻ തയാറാണെന്നാണ് നേതാക്കളെ കാ൪ത്തികേയൻ അറിയിച്ചത്.
എന്നാൽ, ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന മന്ത്രിസഭാ പുന$സംഘടനയിൽ സുപ്രധാന വകുപ്പ് നൽകി അദ്ദേഹത്തെ ഉൾപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
പുന$സംഘടന സംബന്ധിച്ച് ഒൗദ്യോഗികമായി ച൪ച്ചകളൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. പുന$സംഘടനക്ക് ഏറെ താൽപര്യം പ്രകടിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്.  
അദ്ദേഹം കഴിഞ്ഞമാസംതന്നെ പാ൪ട്ടി ഹൈകമാൻഡിൽ നിന്ന് അനുമതി വാങ്ങിയിട്ടുമുണ്ട്. എന്നാൽ അതിനുമുമ്പ്  നിരവധി കടമ്പകളുണ്ട്. എന്തായാലും കാ൪ത്തികേയൻെറ രാജിയോടെ പുന$സംഘടന സംബന്ധിച്ച ച൪ച്ചക്ക് ജീവൻവെച്ചുതുടങ്ങും.  വിദേശസന്ദ൪ശനം കഴിഞ്ഞ് സുധീരൻ മടങ്ങിവരുന്നതോടെ ച൪ച്ചകൾ ഒൗദ്യോഗികമായി ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.