നെയ്യാറ്റിന്‍കര: മൂന്നുവയസ്സുകാരന്‍െറയും പിതാവിന്‍െറയും കാല്‍ തല്ലിയൊടിച്ച സംഭവത്തിലെ പ്രതികളെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. വെണ്‍പകല്‍ പോങ്ങില്‍ സതീഷ്കുമാര്‍ റോഡില്‍ വി.എസ്. ഭവനില്‍ ബിജുവിനെയും മകന്‍ മൂന്നുവയസ്സുള്ള എബിനെയും വീടുകയറി ആക്രമിച്ച കേസിലെ പ്രതികളായ തിരുവനന്തപുരം രാജാജി നഗര്‍ ഫ്ളാറ്റ് ബി 4ല്‍ പ്രഭിത് (25), ബിജുവിന്‍െറ സഹോദരീഭര്‍ത്താവ് കാഞ്ചാംപഴിഞ്ഞി മണ്ണടി വീട്ടില്‍ ബിനു (33) എന്നിവരെയാണ് ചങ്ങനാശേരിയില്‍നിന്ന് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബിജുവിന്‍െറ അവിഹിത ബന്ധമാണ് അക്രമത്തില്‍ കലാശിച്ചത്. ഇത് ബിനു എതിര്‍ത്തെങ്കിലും ബന്ധം തുടര്‍ന്നതിനാലാണ് വകവരുത്താന്‍ തീരുമാനിച്ച് ക്വട്ടേഷന്‍ സംഘത്തലവന്‍ പ്രഭിതിനെ കൂട്ടുപിടിച്ചത്. 50,000 രൂപക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നു. ബിനുവിന്‍െറ കാര്‍ വിറ്റവകയില്‍ ലഭിച്ച 20,000 രൂപ അഡ്വാന്‍സ് നല്‍കിയാണ് കരാര്‍ ഉറപ്പിച്ചത്. കഴിഞ്ഞ 13ന് വീടിന്‍െറ മുന്‍വശം തകര്‍ത്ത് കിടപ്പു മുറിയിലെത്തി ബിജുവിന്‍െറ മുഖത്ത് മുണ്ട് മൂടിയശേഷം ആക്രമിക്കുകയായിരുന്നു. ബിജുവിന്‍െറ രണ്ട് കൈയും കാലും ഇരുമ്പുദണ്ഡും മറ്റ് ആയുധങ്ങളുമുപയോഗിച്ച് അടിച്ചൊടിച്ചു. പിതാവിനെ അടിക്കുന്നത് കണ്ട് നിലവിളിച്ചെത്തിയ മകന്‍ എബിയുടെ കാലും അക്രമികള്‍ അടിച്ചൊടിച്ചു. സംഘത്തിലെ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.