ആറ്റിങ്ങൽ: യാത്രാതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ച് വൃദ്ധനെ അയൽവാസി എറിഞ്ഞുകൊന്നു. കീഴാറ്റിങ്ങൽ ശാസ്താംനട ലതികാഭവനിൽ ഗോപിയാണ് (60) കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഗോപിയുടെ പുരയിടത്തിൽനിന്ന പ്ളാവ് മരം മുറിച്ചിരുന്നു. ഇത് റോഡിലേക്ക് കിടന്നതിനാൽ വാഹനം കൊണ്ടുപോകാൻ കഴിയുന്നില്ളെന്ന് പറഞ്ഞ് പ്രകോപിതനായ അയൽവാസി റോഡരികിൽനിന്ന ഗോപിയുടെ ചെറുമക്കളെ ഉപദ്രവിച്ചു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയത്തെിയ ഗോപിയെ കാറിൽ വന്നയാൾ എറിഞ്ഞുവീഴ്ത്തി. നിലവിളി കേട്ടത്തെിയ ബന്ധുക്കൾക്ക് നേരെ കാറിനുള്ളിൽനിന്ന് തോക്കെടുത്ത് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനുശേഷം കൃത്യം ചെയ്തയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗോപിയെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോപിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോ൪ച്ചറിയിൽ. ഭാര്യ: ലതിക. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ദീപ, പ്രസന്നൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.