ഹൈദരാബാദ്: പോക്കറ്റടിക്കാരനായ ബാലൻെറ കുത്തേറ്റ് ഡി.ആ൪.ഡി.ഒയുടെ (ഡിഫൻസ് റിസ൪ച് ആൻഡ് ഡെവലപ്മെൻറ് ഓ൪ഗനൈസേഷൻ) മുതി൪ന്ന ഉദ്യോഗസ്ഥന് പരിക്ക്. കൊരാപുത് യൂനിറ്റ് റീജിനൽ ഡയറക്ട൪ ആ൪.കെ. സത്പതിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ൪ക്കാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ ചാ൪മിനാ൪ പരിസരത്താണ് സംഭവം. പോക്കറ്റടിക്കിടെ പിടികൂടിയ ജനങ്ങളുടെ മ൪ദനത്തിൽനിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്ന സത്പതിയെ ബാലൻ കൈയിലുള്ള കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.