ഹേഗ്: പരിക്ക് കാരണം ടീമിൽനിന്ന്പുറത്തുപോയ സ്ട്രൈക്ക൪മാരായ രമൺദീപ് സിങ്ങിനും നിക്കിൻ തിമ്മയ്യക്കും വേണ്ടി ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഗോൾകീപ്പറും മലയാളിയുമായ പി.ആ൪. ശ്രീജേഷ്. അ൪ജൻറീനക്കെതിരെ പരിശീലനമത്സരത്തിനിടെ മുഖത്ത് പരിക്കേറ്റതാണ് രമൺദീപിന് വിനയായത്. പേശീവലിവാണ് തിമ്മയ്യക്ക് തിരിച്ചടിയായത്. ലളിത് ഉപാധ്യായും യുവരാജ് വാല്മീകിയും പകരം ടീമിനൊപ്പം ചേ൪ന്നു. രമൺദീപിൻെറയും തിമ്മയ്യയുടെയും അഭാവം ടീമിൻെറ ആവേശത്തെ ബാധിക്കില്ളെന്ന് ശ്രീജേഷ് പറഞ്ഞു. അവരുടെ പ്രതീക്ഷകൾ നിറവേറ്റുമെന്നും ശ്രീജേഷ് വ്യക്തമാക്കി.
ബെൽജിയത്തിനെതിരായ ആദ്യമത്സരം കടുപ്പമാകുമെന്നാണ് മലയാളി താരത്തിൻെറ അഭിപ്രായം. 100ലേറെ അന്താരാഷ്ട്ര മത്സരങ്ങളിൽ സ്റ്റിക്കേന്തിയ പത്തുപേ൪ ബെൽജിൻ ടീമിലുണ്ടെങ്കിലും യുവത്വവും പരിചയസമ്പത്തും ചേ൪ന്ന ഇന്ത്യ അവ൪ക്ക് വെല്ലുവിളിയാകുമെന്നും ശ്രീജേഷ് പറഞ്ഞു. ശനിയാഴ്ചയാണ് ഇന്ത്യയുടെ ആദ്യപോരാട്ടം. ഇരു ടീമിലെയും ഗോൾകീപ്പ൪മാ൪ തമ്മിലുള്ള പോരാട്ടം കൂടിയാകും ഈ അങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.