പരിസരശുചീകരണം സംസ്കാരത്തിന്‍െറ ഭാഗമാകണം –മാത്യു ടി.തോമസ്

തിരുവല്ല: പരിസരശുചീകരണം സംസ്കാരത്തിന്‍െറ ഭാഗമായി മാറണമെന്ന് അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണത്തോടനുബന്ധിച്ച് പുളിക്കീഴ് ബ്ളോക്കിലെ നെടുമ്പ്രം പഞ്ചായത്ത് ഹാളില്‍ നടന്ന ‘ശുദ്ധജലം ജീവ സുരക്ഷ’ ജലശുചിത്വ കാമ്പയിന്‍െറ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലയാളിയുടെ പഴയ ശുചിത്വ സംസ്കാരം വീണ്ടെടുക്കണം. ഭക്ഷണവും വേഷവും പോലെ ശുചീകരണവും നമ്മുടെ സംസ്കാരത്തിന്‍റ ഭാഗമാണെന്ന് പുതുതലമുറയെ ബോധവത്കരിക്കണം. കുടിവെള്ളം ലഭ്യമാകുന്ന ഒരു സ്രോതസ്സും ഇല്ലാതാക്കരുത്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കണം. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം അംബിക മോഹന്‍, പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീദേവി സതീഷ് കുമാര്‍, എന്‍.ആര്‍.എച്ച്.എം ജില്ലാപ്രോഗ്രാം മാനേജര്‍ പി.എന്‍.വിദ്യാധരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ടി.അനിത കുമാരി, ജലവിഭവവകുപ്പ് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജോയിച്ചന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ, തദ്ദേശസ്വയംഭരണവകുപ്പുകള്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഊര്‍ജിത ശുചീകരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പകര്‍ച്ചവാധി നിയന്ത്രണത്തിന്‍െറ ഭാഗമായി പൊതുസ്ഥലങ്ങള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തോട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതത് സ്ഥാപന ജീവനക്കാരെയും പൊതുസ്ഥലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെയും സംഘിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ജില്ലാകര്‍മ പരിപാടിയുടെ തുടര്‍ച്ചയായി ജലശുചിത്വ സര്‍വെലന്‍സ്, ക്ളോറിനേഷന്‍, ജല സാമ്പ്ള്‍ പരിശോധന, ബോധവത്കരണം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.