ബി.സി.സി.ഐ ശ്രീനിവാസന്‍െറ ഹരജി തള്ളി

ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡൻറ്  എന്ന നിലക്കുള്ള അധികാരം തിരിച്ചുനൽകണമെന്ന എൻ. ശ്രീനിവാസൻെറ ഹരജി സുപ്രീംകോടതി തള്ളി. ഐ.പി.എൽ ഒത്തുകളിയുമായി ബന്ധപ്പെട്ട്  ഉയ൪ന്ന ആരോപണത്തിൻെറ പശ്ചാത്തലത്തിൽ സുപ്രീംകോടതിയാണ് ശ്രീനിവാസനെ ബി.സി.സി.ഐ പ്രസിഡൻറ് സ്ഥാനത്തുനിന്ന് തൽക്കാലത്തേക്ക് മാറ്റി നി൪ത്തിയത്.
ആരോപണത്തിൽ സമഗ്രമായ അന്വേഷണം പൂ൪ത്തിയാകുന്നതുവരെ അധികാരത്തിൽനിന്ന് മാറിനിൽക്കാനായിരുന്നു ജസ്റ്റിസ് എ.കെ. പട്നായിക്, ഖലീഫുല്ല എന്നിവരടങ്ങിയ ബെഞ്ചിൻെറ മാ൪ച്ച് 28ന് നൽകിയ ഉത്തരവ്. പ്രസ്തുത ഉത്തരവ് പുതുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് മുമ്പാകെ നൽകിയ ഹരജിയാണ് വ്യാഴാഴ്ച തള്ളിയത്. മുൻ ഉത്തരവ് തിരുത്തണമെങ്കിൽ നേരത്തേ കേസ് പരിഗണിച്ച ബെഞ്ചിൽ തന്നെ അപേക്ഷ നൽകുകയാണ് വേണ്ടതെന്ന്  അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.എസ്. ചൗഹാൻ, എ.കെ. സിക്രി എന്നിവ൪ ചൂണ്ടിക്കാട്ടി.
തൻെറ കാലാവധി അടുത്ത സെപ്റ്റംബറിൽ അവസാനിക്കുമെന്നതിനാൽ എത്രയും പെട്ടെന്ന് സ്ഥാനം തിരിച്ചുനൽകണമെന്നായിരുന്നു ശ്രീനിവാസൻെറ വാദം.
ശ്രീനിവാസനെ മാറ്റിനി൪ത്തിയ സുപ്രീംകോടതി ഐ.പി.എൽ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറിനെയും ബി.സി.സി.ഐയുടെ മറ്റ് ചുമതലകൾ ശിവലാൽ യാദവിനെയുമാണ് ഏൽപിച്ചിട്ടുള്ളത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.