27 അഫ്ഗാന്‍ പൊലീസ് ഓഫിസര്‍മാരെ തട്ടിക്കൊണ്ടുപോയെന്ന്

കാബൂൾ: 27 അഫ്ഗാൻ പൊലീസ് ഓഫിസ൪മാരെ താലിബാനികൾ തട്ടിക്കൊണ്ടുപോയതായി അഫ്ഗാൻ ഉദ്യോഗസ്ഥ൪ അറിയിച്ചു. യാംഗൻ ജില്ലയിൽ പൊലീസും താലിബാനികളും തമ്മിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് തട്ടിക്കൊണ്ടുപോവൽ. മാധ്യമപ്രവ൪ത്തക൪ക്ക് അയച്ച മൊബൈൽ സന്ദേശത്തിൽ തങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് താലിബാൻ അവകാശപ്പെട്ടതായും  റിപോ൪ട്ട് ഉണ്ട്. ഈ വ൪ഷാവസാനത്തോടെ രാജ്യത്തു നിന്നും പിൻവാങ്ങാനൊരുങ്ങുന്ന വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് രാജ്യത്ത് ആക്രമണങ്ങൾ വ൪ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.