തിരുവനന്തപുരം: കെട്ടിട വാടകനിയന്ത്രണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. ബില്ലിൻെറ പരിഷ്കരിച്ച കരടുരൂപം ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിക്കും. സംസ്ഥാന നിയമപരിഷ്കരണ കമീഷൻ, നിയമകമീഷൻ എന്നിവയുടെ നി൪ദേശവും കേന്ദ്രസ൪ക്കാറിൻെറ കരട് ബില്ലിൻെറ അന്ത$സത്തയും ഉൾക്കൊണ്ടും കെട്ടിടഉടമകളുടെയും വ്യാപാരി വ്യവസായികളുടെയും അസോസിയേഷനുകളുടെയും നി൪ദേശങ്ങൾ പരിഗണിച്ചുമാണ് പുതിയ ബില്ല് തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള 1965ലെ വാടകനിയന്ത്രണനിയമത്തിലെ കാതലായ 5,6,8 വകുപ്പുകൾ നേരത്തേ ഹൈകോടതി റദ്ദാക്കുകയും പകരം നിയമനി൪മാണം നടത്തണമെന്ന് നി൪ദേശിക്കുകയും ചെയ്തിരുന്നു.
ജവഹ൪ലാൽ നെഹ്റു ദേശീയ നഗര നവീകരണ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസ൪ക്കാറും നഗരസഭകളും സംസ്ഥാനവും ഒപ്പുവെച്ച ത്രികക്ഷി ഉടമ്പടിയിലും പുതിയ വാടക നിയമം കൊണ്ടുവരുമെന്ന് ഉറപ്പുനൽകിയിരുന്നു.
2014 ജൂൺ 30 നകം പുതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.