കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൻകിട സ്വകാര്യ കുത്തകയായ റിലയൻസ് മണി ഇൻഫ്രാ സ്ട്രക്ചറുമായി ഉണ്ടാക്കിയിട്ടുള്ള കരാ൪ സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാ൪ത്ത ഞെട്ടൽ ഉളവാക്കുന്നതാണെന്ന് ബെഫി. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടാക്കിയ കരാ൪ രഹസ്യമായി മൂടിവക്കുന്നതിൻെറ കാരണവും ദുരൂഹമാണ്. ബാങ്കിങ് രംഗത്ത് കുറെ നാളുകളായി ഫിനാൻഷ്യൽ ഇൻക്ളൂഷൻെറ പേരുപറഞ്ഞ് സാധാരണക്കാരുടെ ബാങ്കിടപാടുകൾ ബിസിനസ് കറസ്പോണ്ടൻറുമാ൪ എന്ന സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനുള്ള നീക്കം സജീവമായി നടക്കുകയാണ്. അതിൻെറ ഏറ്റവും ഉയ൪ന്ന രൂപമാണ് സ്റ്റേറ്റ് ബാങ്കിൽ സംഭവിച്ചിട്ടുള്ളത്. നിക്ഷേപം സ്വീകരിക്കുക, വായ്പ നൽകുക എന്നത് ഏതൊരു ബാങ്കിൻെറയും പ്രാഥമിക ജോലിയാണ്.
ഇതടക്കം ഗുണഭോക്താക്കളെ കണ്ടത്തെുക, അവരുടെ സ്വയം സഹായ സംഘങ്ങൾ രൂപവത്കരിക്കുക, അതിനു മേൽനോട്ടം വഹിക്കുക, സ്വകാര്യ ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് എന്നിവയുടെ ഉൽപന്നങ്ങൾ സാധാരണക്കാരിൽ അടിച്ചേൽപിക്കുക എന്നിങ്ങനെ വൈവിധ്യമാ൪ന്ന എല്ലാ ബാങ്കിടപാടുകളും നടത്താൻ റിലയൻസിൻെറ ധനകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഫലത്തിൽ പൊതുമേഖലാ ബാങ്കുകൾ വൻകിട കോ൪പറേറ്റുകൾക്ക് മാത്രം സേവനം നൽകുന്ന വരേണ്യ ബാങ്കിങ് സ്ഥാപനങ്ങളായി മാറ്റിത്തീ൪ക്കുന്നതിനുള്ള ദുഷ്ടനീക്കമാണ് അധികാരികളുടെ നടപടികളിൽ പ്രതിഫലിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് നടപടിയിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാ൪ ബെഫിയുടെ ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിലെ ശാഖകൾക്കു മുന്നിൽ പ്രകടനം നടത്തി. സംസ്ഥാനതല യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് കൂട്ടായ പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കുകയാണെന്നും ജനറൽ സെക്രട്ടറി സി.ജെ. നന്ദകുമാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.