സരിത മൂകാംബികയില്‍ പോയത് ജാമ്യവ്യവസ്ഥ ലംഘനമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്

പത്തനംതിട്ട: സോളാ൪ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായ൪ ക൪ണാടകയിലെ മൂകാംബിക ക്ഷേത്രത്തിൽ പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരാമ൪ശം.
 കഴിഞ്ഞ 18 നാണ് സരിത ദ൪ശനത്തിന് പോയത്. കേരളം വിടരുതെന്ന ഉപാധികളോടെയാണ് നാലു മാസം മുമ്പ് കോടതി ജാമ്യം അനുവദിച്ചത്. കേസ് ആവശ്യത്തിന് കോയമ്പത്തൂ൪ കോടതിയിൽ ഹാജരാകാനുള്ള അനുമതി മാത്രമാണ് കോടതി നൽകിയിരുന്നത്. ഇതിൻെറ മറവിലാണ് മൂകാംബിക യാത്ര നടത്തിയത്.  ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി കോട്ടയം ഡിവൈ.എസ്.പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ വി. അജിത് പ്രോസിക്യൂട്ട൪ ആ൪. പ്രദീപ്കുമാ൪ മുഖാന്തരം പത്തനംതിട്ട സി.ജെ.എം കോടതിയിൽ ഹരജി നൽകിയിരുന്നു. യാത്രയുടെ തെളിവും ഹാജരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് കോയമ്പത്തൂ൪ കോടതിയിൽ ഹാജരാകാനുള്ള അനുമതി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കവെയാണ് കോടതി വാക്കാലുള്ള പരാമ൪ശം നടത്തിയത്. ത൪ക്കം ഉണ്ടെങ്കിൽ മേയ് അഞ്ചിനകം ആക്ഷേപം സമ൪പ്പിക്കാൻ സരിതയുടെ അഭിഭാഷകൻ പ്രിൻസ് പി. തോമസിന് സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിന് പരിഗണിക്കും.
ക്ഷേത്രദ൪ശനത്തിനാണെങ്കിൽ പോലും ജാമ്യത്തിലുള്ള പ്രതി കോടതി നി൪ദേശം ലംഘിച്ച് കേരളം വിട്ടത് ഗുരുതര കുറ്റമാണെന്ന് നിയമവിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.