ചെങ്കോട്ട ആക്രമണക്കേസ്: ആരിഫിന്‍െറ വധശിക്ഷ സ്റ്റേ ചെയ്തു

ന്യൂഡൽഹി: ചെങ്കോട്ട ആക്രമണക്കേസ് പ്രതി മുഹമ്മദ് ആരിഫിൻെറ വധശിക്ഷ നടപ്പാക്കുന്നത് ചീഫ് ജസ്റ്റിസ് ആ൪.എം. ലോധ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്  സ്റ്റേ ചെയ്തു. ഭീകരസംഘടന ലശ്കറെ ത്വയ്യിബയുടെ അംഗമെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ആരിഫിനുവേണ്ടി സമ൪പ്പിച്ച ഹരജി സുപ്രീംകോടതി ഭരണഘടനാബെഞ്ചിൻെറ പരിഗണനക്ക് വിട്ടു.
ജീവപര്യന്തം തടവിൻെറ കാലയളവായ 14 വ൪ഷത്തോളം ജയിലിൽ കിടന്ന സാഹചര്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സമ൪പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി. 13 വ൪ഷം ജയിലിൽ പൂ൪ത്തിയാക്കിയ ആരിഫിനെ തൂക്കിലേറ്റുന്നത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ ത്രിപുരാരി റേ ബോധിപ്പിച്ചു.
 ദയാഹരജി തീ൪പ്പാക്കാൻ വൈകുന്നതുമൂലം  വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റിസ് ആ൪.എം. ലോധ അഭിഭാഷകൻെറ ശ്രദ്ധയിൽപെടുത്തി. എന്നാൽ ആരിഫ് ദയാഹരജി സമ൪പ്പിച്ചിട്ടില്ളെന്ന് അഭിഭാഷകൻ കോടതിയോട് പറഞ്ഞു. എങ്കിൽ വിഷയം ഭരണഘടനാബെഞ്ചിന് വിടുകയാണെന്നും ഹരജി വേഗത്തിൽ തീ൪പ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
2000 ഡിസംബ൪ 25ന് അറസ്റ്റിലായ ആരിഫിനെ 2005 ഒക്ടോബ൪ 31നാണ് കുറ്റക്കാരനാണെന്ന് കണ്ടത്തെി വിചാരണ കോടതി വധശിക്ഷ വിധിച്ചത്. തുട൪ന്ന് 2007 സെപ്റ്റംബറിൽ ഹൈകോടതിയും 2011 ഓഗസ്റ്റ് 11ന് സുപ്രീംകോടതിയും വിചാരണ കോടതിക്കെതിരായ അപ്പീലുകൾ തള്ളി. ഇതിനെതിരെ സമ൪പ്പിച്ച പുനഃപരിശോധനാഹരജി അതേമാസംതന്നെ സുപ്രീംകോടതി തള്ളിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.