അത് ലറ്റികോ x ചെല്‍സി : യൂറോപ്പില്‍ ഇനി തീക്കളി

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം. സ്വന്തം തട്ടകത്തിൽ നടക്കുന്ന ആദ്യപാദ സെമിയിൽ ഇന്ന് സ്പാനിഷ് വമ്പന്മാരിലൊന്നായ അത്ലറ്റികോ മഡ്രിഡ് മുൻചാമ്പ്യന്മാരായ ചെൽസിയെ നേരിടുമ്പോൾ നാളെ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ റയൽ മഡ്രിഡിന് നിലവിലെ ചാമ്പ്യന്മാരായ ജ൪മനിയിൽ നിന്നുള്ള ബയേൺ മ്യൂണിക്കാണ് എതിരാളികൾ. ആവേശം നിറഞ്ഞ ക്വാ൪ട്ട൪ മത്സരത്തിൽ ബാഴ്സലോണയായിരുന്നു അത്ലറ്റികോ മഡ്രിഡിൻെറ എതിരാളികൾ. ആദ്യപാദത്തിൽ 1-1ന് സമനില വഴങ്ങിയെങ്കിലും രണ്ടാം പാദത്തിൽ 1-0ന് ബാഴ്സയെ വീഴ്ത്തി 2-1ൻെറ അഗ്രഗേറ്റ് സ്കോ൪ ജയത്തോടെയാണ് അത്ലറ്റികോ സെമിയിൽ ഇടം പിടിച്ചത്. മറുവശത്ത് ഫ്രഞ്ച് ടീം പാരിസ് സെൻറ് ജെ൪മെയ്നെ (പി.എസ്.ജി) മറികടന്നായിരുന്നു ചെൽസി അവസാന നാലിലേക്കത്തെിയത്. ആദ്യപാദ ക്വാ൪ട്ടറിൽ 3-1ൻെറ ദയനീയ തോൽവി ഏറ്റുവാങ്ങിയ ചെൽസി രണ്ടാം പാദത്തിൽ 2-0ന് തക൪പ്പൻ ജയവുമായി എവേഗോളിൻെറ പിൻബലത്തിൽ 3-3 അഗ്രഗേറ്റ് സ്കോറിലാണ് യോഗ്യത നേടിയത്. ജ൪മൻ ക്ളബായ ബൊറൂസിയ ഡോ൪ട്ടുമുണ്ടിനെ മറികടന്നാണ്  (അഗ്രഗേറ്റ് 3-2) റയൽ സെമിയുറപ്പിച്ചതെങ്കിൽ ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റ൪ യുനൈറ്റഡിനെ വീഴ്ത്തിയായിരുന്നു (അഗ്രഗേറ്റ് 2-4) ബയേൺ മ്യൂണിക്കിൻെറ മുന്നേറ്റം.
കരുത്തോടെ അത്ലറ്റികോ
സ്പാനിഷ് ലീഗിൽ തുട൪ജയങ്ങളോടെ കിരീടത്തോടടുക്കുന്ന അത്ലറ്റികോക്ക് നിലവിലെ ഫോം തുടരാനായാൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിക്കെതിരെ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ളെന്നാണ് വിലയിരുത്തൽ. സ്പാനിഷ് ലീഗിൽ 34 കളികളിൽ നിന്ന് 85 പോയൻറാണ് ഒന്നാംസ്ഥാനത്തുള്ള അത്ലറ്റികോക്ക് ഉള്ളത്. നാല് പോയൻറ് പിന്നിൽ നിൽക്കുന്ന ചെൽസിയാണ് രണ്ടാംസ്ഥാനത്ത്. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ചതിന് പുറമെ തോൽവി പിണഞ്ഞിട്ടില്ളെന്നതും അവരുടെ ആത്മവിശ്വാസം വ൪ധിപ്പിക്കുന്നു. സ്പാനിഷ് ലീഗിൽ കഴിഞ്ഞ രണ്ടുമത്സരങ്ങളിൽ ഗെറ്റാഫെക്കും എൽക്കെക്കുമെതിരെ 2-0നും വിയ്യറയലിനെതിരെ 1-0നായിരുന്നു അത്ലറ്റികോയുടെ ജയം. ചാമ്പ്യൻസ് ലീഗ് ക്വാ൪ട്ടറിൽ ഇരുപാദങ്ങളിലായി നടന്ന മത്സരത്തിൽ ബാഴ്സക്കെതിരെ സമനിലയും (1-1), പിന്നീട് ജയവുമുണ്ടായി.
ഡീഗോ കോസ്റ്റ
അത്ലറ്റികോ മഡ്രിഡിൻെറ തുറുപ്പ് ശീട്ടാണ് ബ്രസീലിയൻ വംശജനായ ഈ സ്പാനിഷ് ഫുട്ബാള൪. മുന്നേറ്റനിരയിൽ ഗോൾ നേടുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതുമാണ് ഡീഗോ കോസ്റ്റയുടെ ശൈലി.
സ്പാനിഷ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ ടോപ്സ്കോറ൪ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കോസ്റ്റ. റൊണാൾഡോ 28 ഗോൾ അടിച്ചുകൂട്ടിയപ്പോൾ കോസ്റ്റയുടെ സ്കോറിങ് 27ൽ എത്തി നിൽക്കുന്നു. ചാമ്പ്യൻസ് ലീഗിൽ  ആറ് മത്സരങ്ങളിൽ ഏഴ് ഗോളാണ് സമ്പാദ്യം. മൊത്തം34 കളികളിൽ നാല് ഗോളുകൾക്ക് വഴിയൊരുക്കാനും അദ്ദേഹത്തിന് സാധിച്ചു. ചെൽസി കോച്ച് ജോസ് മൊറീഞ്ഞ്യോയുടെ ഉറക്കം കെടുത്തുന്നതും സ്പെയിൻ  ദേശീയടീമിലംഗമായ കോസ്റ്റയുടെ ഗോളടി മികവുതന്നെ. കോസ്റ്റ പരിക്കിനുപോലും തള൪ത്താനാവാത്ത പോരാളിയാണെന്നാണ് അത്ലറ്റികോ കോച്ച് ഡഗോ സിമിയോണിയുടെ വിശേഷണം. എതിരാളികളെക്കാൾ തങ്ങൾ എന്തുകൊണ്ടും മുന്നിലാണെന്നും കോച്ച്  ടീമിനെ വിലയിരുത്തുന്നു.
കോസ്റ്റക്കൊപ്പം മുൻ ബാഴ്സ താരം ഡേവിഡ് വിയയും കൂടിച്ചേരുമ്പോൾ  അത്ലറ്റികോ മുന്നേറ്റ നിരക്ക് കരുത്ത് വ൪ധിക്കും. മധ്യനിരയിൽ ഗാബി,  കൊകെ, തിയാഗോ എന്നിവരും അവസരം സൃഷ്ടിക്കാൻ പോന്നവരാണ്. ബാറിന് കീഴിൽ തിബോട്ട് കോ൪ട്ടായിസിൻെറ പ്രകടനത്തിനൊപ്പം ഡീഗോ ഗോഡ്ഫിൻ ഫിലിപ് ലൂയിസുമടങ്ങുന്ന പ്രതിരോധവും ശക്തമാണ്.
ആത്മവിശ്വാസം വീണ്ടെടുക്കാൻ ചെൽസി
സ്വന്തം തട്ടകത്തിലെ 77 മത്സരങ്ങളുടെവിജയക്കുതിപ്പിന് ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ സണ്ട൪ലാൻഡ് നൽകിയ തിരിച്ചടിയിൽ വിയ൪ത്താണ് ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസി, അത്ലറ്റികോയെ നേരിടാനിറങ്ങുന്നത്. ഈ തോൽവി പ്രീമിയ൪ലീഗിൽ ടീമിൻെറ കിരീട സാധ്യതകൾക്ക് മങ്ങലേൽപിച്ചതിനുപുറമെ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും കോച്ച്  ജോസ് മൊറീഞ്ഞ്യോ കരുതുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യപാദ എവേ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ചെൽസി പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ രണ്ട് തോൽവിയും മൂന്ന് ജയവുമാണ് ചെൽസിയുടെ കണക്കിലുള്ളത്.  പ്രീമിയ൪ ലീഗിൽ സണ്ട൪ലാൻഡിനോട് തോറ്റെങ്കിലും തൊട്ടുമുമ്പുള്ള മത്സരത്തിൽ സ്വാൻസിറ്റിയെ 1-0ന്കീഴടക്കിയായിരുന്നു ചെൽസി പോയൻറ് നില മെച്ചപ്പെടുത്തിയത്. അതിനുമുമ്പ് ലീഗിൽ സ്റ്റോക്ക് സിറ്റിക്കെതിരായ  ജയവും (3-0) ആധികാരികമായിരുന്നു.   അതേസമയം, ചാമ്പ്യൻസ് ലീഗ് പി.എസ്.ജിയോട് ക്വാ൪ട്ടറിൽആദ്യപാദത്തിൽ തോറ്റ മൊറീഞ്ഞ്യോയും സംഘവും രണ്ടാം പാദത്തിൽ വൻതിരിച്ചുവരവാണ് നടത്തിയത്.
സാമുവൽ എറ്റൂവും വില്യവും നെമഞ്ജ മതിക്കും മുഹമ്മദ് സലാഹും അടങ്ങുന്ന മുന്നേറ്റം കരുത്തുറ്റതാണെങ്കിലും അത്ലറ്റികോയുടെ തന്ത്രങ്ങൾ മറികടക്കാൻ അവ൪ക്കാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും ടീമിൻെറ വിജയസാധ്യത. ഓസ്കറും റാമിറസും മധ്യനിരയിൽ വഴിത്തിരിവുണ്ടാക്കാൻ പോന്നവരാണ്. പരിചയസമ്പന്നരായ ഫ്രാങ്ക് ലെമ്പാ൪ഡ് ജോൺ ടെറി എന്നിവരാണ് ടീമിന് ശക്തിയാകുന്ന മറ്റ് താര സാന്നിധ്യങ്ങൾ. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12.15നാണ് മത്സരങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.