യാംഗോൻ: മ്യാന്മറിൽ പത്രപ്രവ൪ത്തകനെ ജയിൽ ശിക്ഷക്ക് വിധിച്ച സൈനിക ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച് സ്വകാര്യപത്രങ്ങൾ കഴിഞ്ഞദിവസം പുറത്തിറങ്ങിയത് കറുത്ത നിറത്തിലുള്ള മുഖപേജോടുകൂടി.
തിങ്കളാഴ്ച പുറത്തുവന്ന കോടതി വിധിക്കെതിരെ ‘ഡെയ്ലി ഇലവൻ’ പത്രവും അതിൻെറ സ്പോ൪ട്സ് മാസികയും തുടങ്ങിവെച്ച പ്രതിഷേധം മറ്റ് പത്രങ്ങൾ ഏറ്റുപിടിക്കുകയായിരുന്നു. സ൪ക്കാ൪ ഉദ്യോഗസ്ഥനെ ജോലിക്കിടെ അതിക്രമിച്ച് കയറി കൃത്യനി൪വഹണം തടസ്സപ്പെടുത്തിയ കേസിൽ ഡെമോക്രാറ്റിക് വോയ്സ് ഓഫ് ബ൪മയുടെ (ഡി.വി.ബി) ചാനൽ പത്രപ്രവ൪ത്തകൻ സാവ് പീയെയാണ് കോടതി ഒരു വ൪ഷം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ വിവിധ ക്രിമിനൽ കേസുകൾ ചുമത്തി ആറ് പത്രപ്രവ൪ത്തകരെയും ഒരു വാ൪ത്താമാസികയുടെ ചീഫ് എക്സിക്യൂട്ടീവിനെയും അധികൃത൪ അറസ്റ്റു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.