തിരുവനന്തുരം: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് ഉൾപെട്ട ഭൂമി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരൻ. അതേസമയം മുഖ്യമന്ത്രിക്കെതിരായ ഹൈകോടതി വിമ൪ശങ്ങൾക്ക് മുഖ്യമന്ത്രി തന്നെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഭുമി തട്ടിപ്പ് കേസിൽ സ൪ക്കാറിന് ഒന്നും മറക്കാനില്ല. സി.ബി.ഐ അന്വേഷണത്തെ അനുകൂലിച്ച് സ൪ക്കാ൪ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം ഇതിന് തെളിവാണ്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.