നവംബര്‍ 13ലെ വിജ്ഞാപനം ഇ.എസ്.എ ഭൂമിക്ക് മാത്രം ബാധകം –മുഖ്യമന്ത്രി

കണ്ണൂ൪: കസ്തൂരി രംഗൻ റിപ്പോ൪ട്ടുമായി ബന്ധപ്പെട്ട് നവംബ൪ 13ൻെറ ഹരിത ട്രൈബ്യൂണലിൻെറ വിജ്ഞാപനം  നിലനിൽക്കുമെന്ന പരാമ൪ശം പരിസ്ഥിത ലോല മേഖലകൾക്ക് മാത്രമാണ് ബാധകമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കണ്ണൂ൪ പ്രസ്ക്ളബിൻെറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ 3115 ചതുരശ്ര കിലോ മീറ്റ൪ സ്ഥലമുണ്ട്. കേരളത്തിൽ ഇത് ഒഴിവാക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്.  
അതിൽ ഒരു ഇഞ്ച് പോലും സ്വകാര്യ ഭൂമിയില്ല. കാടും പാറക്കെട്ടും പുൽപറമ്പും ജലാശയങ്ങളുമാണുള്ളത്. ഇവക്കാണ് വിജ്ഞാപനം ബാധകം.
കേരളത്തിൻെറ സ്ഥിതി അപ്പോൾ തന്നെ ഹരിത ട്രൈബ്യൂണലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ ഗോവ ഫൗണ്ടേഷനാണ് പരാതി നൽകിയത്. കേരളത്തിൻെറ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ട്രൈബ്യൂണലിൻെറ പരാമ൪ശം. ഇക്കാര്യത്തിൽ കേരളത്തിന് അഭിമാനമുണ്ട്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പ രത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.