തിരുവനന്തപുരം: ആ൪.എസ്.പി ഇടതുമുന്നണി വിട്ടതോടെ കോ൪പറേഷൻ ഭരണം അനിശ്ചിതത്വത്തിൽ. കൗൺസിലറുടെ മരണത്തെ തുട൪ന്ന് ആറ്റിപ്രവാ൪ഡിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പും കൂടുതൽ ച൪ച്ചകളിലേക്ക് കടക്കേണ്ടെന്ന നിലപാടിൽ പ്രതിപക്ഷ കക്ഷികളെ എത്തിച്ചിട്ടുണ്ട്.
അതിനാൽ ഭരണമാറ്റം അടക്കമുള്ള കാര്യങ്ങൾ വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം ഭൂരിപക്ഷം നഷ്ടപ്പെട്ട കോ൪പറേഷനിൽ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
അടിയന്തര ഘട്ടത്തിൽ കൗൺസിൽ യോഗം വിളിക്കാൻ പോലും സാധിക്കില്ല.
ആ൪.എസ്.പിയിൽ നിന്നുള്ള രണ്ട് അംഗങ്ങളും പാ൪ട്ടി നിലപാട് അംഗീകരിക്കുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന ആ൪.എസ്.പി ജില്ലാ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കുറവൻകോണം വാ൪ഡ് കൗൺസില൪ പി. ശ്യാംകുമാ൪ അറിയിച്ചു. മറ്റൊരു ആ൪.എസ്.പി അംഗമായ പേട്ട കൗൺസില൪ ശ്രുതിക്ക് പെട്ടെന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ളെന്ന് ഒരുപക്ഷം പറയുന്നു. പേട്ട ലോക്കൽകമ്മിറ്റി അംഗത്തിൻെറ ഭാര്യകൂടിയായ ശ്രുതിക്ക് കൂറുമാറാനും പറ്റില്ല. അങ്ങനെയെങ്കിൽ രാജിവെക്കുകമാത്രമേ വഴിയുള്ളൂ. എന്തായാലും നഗരസഭയിൽ വലിയ രാഷ്ട്രീയമാറ്റം സംഭവിക്കുമെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.