ന്യൂഡൽഹി: ഒരേ ലോഞ്ചറിൽനിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ബുധനാഴ്ച രാവിലെ 10.30ഓടെ ഒഡിഷ തീരത്തെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഇരട്ട വിക്ഷേപണം നടത്തിയത്.
കൃത്യത ഉറപ്പാക്കാൻ അത്യാധുനിക നാവിഗേഷൻ സംവിധാനം ഉൾക്കൊള്ളുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ഈ മിസൈലുകൾക്ക് കഴിയും. ഉദ്ദേശിച്ച പാതയിലൂടെ രണ്ട് മിസൈലുകളും സഞ്ചരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്. ഡി.ആർ.ഡി.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞർക്കുപുറമെ വ്യോമസേന, കരസേന ഉദ്യോഗസ്ഥരും വിക്ഷേപണത്തിന് സാക്ഷികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.