ന്യൂഡൽഹി: കടൽക്കൊലക്കേസിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളോട് അമ൪ഷം പ്രകടിപ്പിച്ച് ഡൽഹിയിൽ നിന്ന് സ്വന്തം സ്ഥാനപതി ഡാനിയൽ മാൻസീനിയെ ഇറ്റലി തിരിച്ചുവിളിച്ചു. കൂടിയാലോചന നടത്താനെന്ന പേരിലാണ് അംബാസഡറെ റോമിലേക്ക് വിളിച്ചത്.
കടൽക്കൊലക്കേസിൽ പ്രതികളായ രണ്ട് ഇറ്റാലിയൻ നാവികരെ അന്താരാഷ്ട്ര ഭീകരവിരുദ്ധ നിയമമായ ‘സുവ’യിലെ വ്യവസ്ഥ ചുമത്തി വിചാരണ ചെയ്യില്ളെന്ന ഉറപ്പ് ലഭിക്കാൻ വൈകുന്നതിലെ പ്രതിഷേധമാണ് ഇറ്റലി പ്രകടിപ്പിച്ചത്.
കടൽക്കൊലക്കേസിൽ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോവുകയാണ് ഇന്ത്യൻ അധികൃത൪ ചെയ്യുന്നതെന്ന് ഇറ്റലിയുടെ വിദേശമന്ത്രി എമ്മ ബോണിനോ റോമിൽ പറഞ്ഞു. കടൽക്കൊല കേസിൽ പ്രതികളായ നാവികരുടെ കാര്യത്തിൽ സുപ്രീംകോടതി വാദം കേൾക്കൽ ഈ മാസം 24ലേക്ക് വെച്ചിരിക്കുകയാണ്. നാവികരെ ഏറ്റവും പെട്ടെന്ന് നാട്ടിലത്തെിക്കാനാണ് ഇറ്റലി ആഗ്രഹിക്കുന്നതെന്ന് എമ്മ ബോണിനോ പറഞ്ഞു. വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ ഭാഗത്ത് ‘കഴിവുകേട്’ പ്രകടമാണെന്നും ഇറ്റലി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തിനനുസൃതമായി ഒരു പരമാധികാര രാഷ്ട്രത്തിനുള്ള അവകാശങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങൾ ഊ൪ജിതപ്പെടുത്തും.
ഇറ്റലിയിലെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി. ഇത് ഒഴിവാക്കാനാകാത്തതാണെന്നും ഇറ്റാലിയൻ അധികൃത൪ പറഞ്ഞു.
അംബാസഡറെ റോമിലേക്ക് വിളിപ്പിക്കുന്ന കാര്യം ഇന്ത്യയെ അറിയിച്ചിട്ടില്ളെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കൂടിയാലോചനക്കാണ് അംബാസഡറെ ഇറ്റലി വിളിക്കുന്നതെങ്കിൽ, അങ്ങനെ അറിയിക്കേണ്ടതുമില്ളെന്ന് ബന്ധപ്പെട്ടവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.