ലോക സൂചികകളെ നിഷ്പ്രഭമാക്കി സെന്‍സെക്സ്

മുംബൈ: കഴിഞ്ഞ പത്തുവ൪ഷത്തിനിടെ നേട്ടത്തിൻെറ കാര്യത്തിൽ മിക്ക ലോക സൂചികകളെയും മുംബൈ ഓഹരി സൂചിക സെൻസെക്സ് പിന്തള്ളി.
2004 മുതലുള്ള കണക്കെടുത്താൽ ഡോള൪ അടിസ്ഥാനത്തിൽ 10.1 ശതമാനമാണ് സെൻസെക്സിൻെറ ശരാശരി റിട്ടേൺ. 2011 പകുതി മുതൽ രൂപയുടെ മൂല്യത്തിൽ 42 ശതമാനം ഇടിവ് ഉണ്ടെന്നിരിക്കെയാണിത്്. രൂപയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സൂചികകൾ കഴിഞ്ഞ 10 വ൪ഷത്തിനിടെ 15 ശതമാനത്തിലധികം റിട്ടേൺ ആണ് നൽകിയത്.  ഇക്കാലയളവിൽ മൊത്ത ആഭ്യന്തര ഉൽപാദന വള൪ച്ചയുടെ ശരാശരി 7.6 ശതമാനമായിരുന്നു.
റഷ്യൻ സൂചികകൾ 7.3 ശതമാനവും ജ൪മൻ, ബ്രസീൽ സൂചികകൾ 9.9 ശതമാനവും ആസ്ട്രേലിയയിൽ 2.2 ശതമാനവും അമേരിക്കയിൽ 4.3 ശതമാനവും ബ്രിട്ടണിൽ 3.2 ശതമാനവും ജപ്പാനിൽ 4.2 ശതമാനവും ചൈനയിൽ 6.6 ശതമാനവും ഫ്രാൻസിൽ 2.4 ശതമാനവുമാണ് ഡോള൪ അടിസ്ഥാനത്തിൽ റിട്ടേണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.