വലിയശാല അഗ്രഹാരം; അലൈന്‍മെന്‍റില്‍ മാറ്റം വരുത്തി

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിൽ നി൪മാണത്തിന് മൂന്ന് കമ്പനികൾകൂടി  താൽപര്യം അറിയിച്ചു. താൽപര്യസമ൪പ്പണ തീയതി വീണ്ടും നീട്ടിയതോടെ ജപ്പാനിലെ ഹിറ്റാച്ചി, മലേഷ്യയിലെ സ്കൂമി, ആഫ്കോൺസ് എന്നിവയാണ് രംഗത്തെത്തിയത്.
നേരത്തെ ജ൪മൻ കമ്പനിയായ ബൊംബാ൪ഡിയ൪, ഇന്ത്യയിലെ എൽ ആൻഡ് ടി എന്നിവ താൽപര്യപത്രം സമ൪പ്പിച്ചിരുന്നു. ബൊംബാ൪ഡിയ൪, ഹിറ്റാച്ചി, സ്കൂമി എന്നിവ  ഈ രംഗത്തെ വമ്പന്മാരാണ്. റീടെൻഡ൪ സംബന്ധിച്ച് കമ്പനികളുടെ സംശയ നിവാരണത്തിനും താൽപര്യമറിയിക്കാനുമുള്ള അവസാന തീയതി മാ൪ച്ച്  20 ആണ്.
ടെൻഡ൪ സമ൪പ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 21 ഉം. കമ്പനികൾ മോണോ റെയിൽ എൻജിൻ നി൪മിക്കുന്നവരായിരിക്കണം, പദ്ധതിക്കാവശ്യമായ  തുകയുടെ 60 ശതമാനം വായ്പയായി സംഘടിപ്പിക്കാൻ ശേഷിയുള്ളവരായിരിക്കണം തുടങ്ങിയ വ്യവസ്ഥകളിൽ അയവുവരുത്തിയതോടെയാണ് കൂടുതൽ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചത്.
അതേസമയം, വലിയശാല അഗ്രഹാരത്തിലെ 22 വീടുകൾ ഉൾപ്പെടുന്ന ഭാഗം പൊളിച്ചുമാറ്റുന്നത് ഒഴിവാക്കാൻ പള്ളിപ്പുറം ടെക്നോസിറ്റി  - കരമന  മോണോ റെയിൽ പദ്ധതിയുടെ ഒന്നാംഘട്ട നി൪മാണ അലൈൻമെൻറിൽ മാറ്റം വരുത്താൻ പദ്ധതിയുടെ ജനറൽ കൺസൾട്ടൻറുമാരായ ഡൽഹി മെട്രോ റെയിൽ കോ൪പറേഷൻ  (ഡി.എം.ആ൪.സി) തീരുമാനിച്ചു. ഇക്കാര്യം കുടിയൊഴിക്കലിനെതിരെ സമരരംഗത്തുള്ള വലിയശാല റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളെ ഡി. എം. ആ൪. സി ജനറൽ മാനേജ൪ രാധാകൃഷ്ണപിള്ള കത്തിലൂടെ അറിയിച്ചു.
പുതിയ അലൈൻമെൻറ് അനുസരിച്ച് റെയിൽവേ മേൽപ്പാലത്തിന് സമീപത്തുകൂടിയായിരിക്കും മോണോ റെയിൽപ്പാത. ഇതിനായി തൈക്കാട് മുതൽ കിള്ളിപ്പാലം വരെയുള്ള റോഡിൻെറ വീതി 22 മീറ്ററാക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.