ഇറാഖില്‍ സ്ഫോടന പരമ്പര; 25 മരണം

ബഗ്ദാദ്: ബഗ്ദാദിലുണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളിൽ 25 മരണം. 41 പേ൪ക്ക് പരിക്കേറ്റു. സുരക്ഷാ മേഖലയിൽ ഗ്രീൻ സോണിനു തൊട്ടടുത്താണ് സ്ഫോടനം.
വിദേശകാര്യമന്ത്രാലയത്തിന് തൊട്ടടുത്തുള്ള തെരുവിലുണ്ടായ കാ൪ബോംബ് സ്ഫോടനങ്ങളിൽ ഏഴുപേ൪ മരിക്കുകയും 15 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ടുപിന്നാലെ റെസ്റ്റോറൻറിലുണ്ടായ ചാവേ൪ബോംബാക്രമണത്തിൽ അഞ്ചുപേ൪ മരിക്കുകയും 12 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഖിലാനി സ്ക്വയറിൽ കാ൪ബോംബ് സ്ഫോടനത്തിൽ നാലുപേ൪ മരിക്കുകയും  എട്ടുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും  ഏറ്റെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.