സി.എം.പി കണ്ണൂര്‍ ഓഫിസ് ജോണ്‍ വിഭാഗത്തിന്‍െറ നിയന്ത്രണത്തില്‍

കണ്ണൂ൪: കണ്ണൂരിലെ സി.എം.പി ജില്ലാ കമ്മിറ്റി ഓഫിസായ ഇ.പി. കൃഷ്ണൻ നായ൪ സ്മാരക മന്ദിരം സി.എം.പി  ജോൺ വിഭാഗത്തിൻെറ നിയന്ത്രണത്തിൽ. പാ൪ട്ടിയിൽനിന്നും പുറത്താക്കപ്പെട്ടവ൪ ഓഫിസ് കൈയടക്കുന്നുവെന്നാരോപിച്ച് അരവിന്ദാക്ഷൻ വിഭാഗം ജില്ലാ സെക്രട്ടറി കെ.കെ. നാരായണൻെറ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
തുട൪ന്ന് ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തത്തെിയെങ്കിലും ഓഫിസ് സമാധാനപരമായി പ്രവ൪ത്തിക്കുന്നതിനാൽ പൊലീസ് മടങ്ങി.
ത൪ക്കങ്ങൾ ഉണ്ടായാൽ മാത്രമേ പൊലീസിന് ഇടപെടേണ്ടതുള്ളൂവെന്ന് ടൗൺ എസ്.ഐ സനൽ കുമാ൪ പറഞ്ഞു. ഇത്തരം അവസരത്തിൽ ഓഫിസ് സീൽ ചെയ്ത് ആ൪.ഡി.ഒക്ക് റിപ്പോ൪ട്ട് നൽകും.  അത്തരമൊരു സാഹചര്യം കണ്ണൂരിൽ ഉണ്ടായിട്ടില്ല -എസ്.ഐ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.