നൂറ്റമ്പതിലേറെ സിനിമകളിറങ്ങിയ, ഇനിയും റിലീസ് ചെയ്യാനിരിക്കുന്ന ഈ വ൪ഷം സിനിമകളുടെ എണ്ണംകൊണ്ട് റെക്കോഡിലേക്ക് നീങ്ങുകയാണ്. എന്നാൽ ഗാനങ്ങളെ സംബന്ധിച്ച് അത്ര ആശാവഹമായ വ൪ഷമല്ല. ഏതാണ്ടെല്ലാ സിനിമകളിലും പാട്ടുകളുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. എന്നാൽ അഞ്ച് പാട്ടുകൾവരെയുള്ള ചിത്രങ്ങളും നിരവധിയാണ്. ഇതിൽ ഒന്നുപോലും ഹിറ്റാകാതെ പോയ ദൗ൪ഭാഗ്യവും സിനിമയെ ബാധിച്ചു. സംഗീതത്തിന് പ്രാധാന്യം നൽകി ഇറക്കിയ ‘റോസ്ഗിറ്റാറിനാൽ’ എന്ന ചിത്രം പത്ത് പാട്ടുകളുമായാണ് പുറത്തിറങ്ങിയത്. എന്നാൽ അതിൽ ഏതെങ്കിലും ആളുകളുടെ ചുണ്ടുകളിലുണ്ടോ എന്ന് കേട്ടറിയേണ്ടിയിരിക്കുന്നു.
അതേസമയം പാട്ടിന്‍്റെ വ൪ഷം കൂടിയായിരുന്നു 2013. കൊഴിയാൻപോകുന്നൊരീ വ൪ഷത്തെ ഏറ്റവും വലിയ മ്യൂസിക്കൽ ഹിറ്റ് കമലിന്‍്റെ സെല്ലുലോയ്ഡ് തന്നെയായിരുന്നു. ആ൪ട് സിനിമ രീതിയിൽ ചെയ്ത ചിത്രം തിയേറ്ററുകളിൽ തക൪ത്തോടിയില്ളെങ്കിലും നന്നായി ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഗാനങ്ങൾ ഈ വ൪ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ‘കാറ്റേ കാറ്റേ’ എന്ന ഗാനം അടുത്ത ഏതാനും വ൪ഷങ്ങളിൽതന്നെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഗാനമായും വിലയിരുത്താം. തന്നെയമല്ല മലയാളികൾ കാലങ്ങളോളം ഓ൪ക്കുന്ന ഒരു ഗായകനെയും ഗായികയെയും ഈ ഗാനം സമ്മാനിച്ചു എന്നതും പ്രത്യേകതയാണ്; ശ്രീറാമും വിജയലക്ഷ്മിയും. മറ്റ് നിരവധി ഗായകരും സംഗീതസംവിധായകരും ഗാനരചയിതാക്കളും ഈ വ൪ഷം രംഗത്തത്തെി.
വ൪ഷാവസാനത്തോടെ പുറത്തിറങ്ങിയ ‘നടൻ’ എന്ന കമൽ ചിത്രത്തിലൂടെ വീണ്ടും ശ്രീറാമും വിജയലക്ഷ്മിയും രംഗത്തത്തെി. എന്നാൽ വിജയല്മിയുടെ ഗാനമാണ് ഹിറ്റായത്. ‘ഒറ്റക്ക് പാടുന്ന പുങ്കുയിലേ’ എന്ന ഒൗസേപ്പച്ചന്‍്റെ ഗാനം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു. മധുവാസുദേവൻ എന്ന സംഗീതഗവേഷകൻ ഇതിലൂടെ ഗാനരചയിതവായി അരങ്ങേറി.
സെല്ലുലോയ്ഡിനുശേഷം ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾ കളിമണ്ണെന്ന ബ്ളെസി ചിത്രത്തിലേതായിരുന്നു. ബിഗ്ബിയിലൂടെ രംഗത്തത്തെിയ മൃദുല വാര്യ൪ എന്ന ഗായികയെ മലയാളികൾ ഏറ്റവും അടുത്തറിഞ്ഞത് അതിലെ ‘ലാലീ ലാലീ..’ എന്ന ഗാനത്തിലൂടെയാണ്. ഈ ഗാനത്തോടെ നിരവധി അവസരങ്ങളാണ് ഈ ഗായികയെ തേടിയത്തെിയത്. എം.ജയചന്ദ്രൻ തന്നെയായിരുന്നു ഇതിന്‍്റെയും സംഗീതസംവിധാനം. ഒ.എൻ.വി വ൪ഷങ്ങൾക്കുശേഷം സിനിമയിൽ സജീവമായ വ൪ഷംകൂടിയായിരുന്നു 2013 എന്നത് ഏറെ പ്രതീക്ഷയേകി. അദ്ദേഹത്തിന്‍്റെ കളിമണ്ണ്, കഥവീട്, ഗീതാഞ്ജലി എന്നീ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധേയമായി എന്നതു മാത്രമല്ല, നമുക്ക് കാവ്യാത്മകമായ ഗാനങ്ങൾ തിരിച്ചുകിട്ടി എന്നും സമാധാനിക്കാം.
ഗീതാഞ്ജലിയിലെ ‘മധുമതിപൂവിരിഞ്ഞുവോ..’, നടനിലെ ‘ഒറ്റക്ക് പാടുന്ന പൂങ്കുയിലലേ നിന്‍്റെ, നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലെ ‘ചെമ്പനീ൪ചുണ്ടിൽ..(സംഗീതം: അഭിജിത് ശൈലനാഥ്). ബ്രേക്കിംഗ് ന്യൂസിലെ ‘മാനത്തെ മുല്ലക്ക്..,കല്യാണാഘോഷം, 10.എ.എം. ലോക്കൽ കോളിലെ ‘ഏതോ സായഹ്ന..’ (റഫീക് അഹമദ്-ഗോപി സുന്ദ൪). കിളിപോയി എന്ന ചിത്രത്തിലെ കിളിപോയി.. നടനിലെ ഒൗസേപ്പച്ചന്‍്റെ ‘സ൪ഗവീധികളേ..’ (മൃദുല വാര്യ൪)ഇത് പാതിരാമണൽ എന്ന ചിത്രത്തിലെ ‘ആലോലം തേനോലും’ (നജീം അ൪ഷാദ് - മൃദുലവാര്യ൪) തിരയിലെ ‘തീരാതെ നീളുന്നേ..(വിനീത് ശ്രീനിവാസൻ: ഷാൻ റഹ്മാന്‍്റെ സംഗീതം), മങ്കിപെന്നിലെ എൻ കണിമലരേ.. തുടങ്ങിയ ഗാനങ്ങൾ പലപ്പോഴായി ടോപ്ടെന്നിൽ ഇടം പിടിച്ചവയതാണ്.
‘ഗീതാഞ്ജലി’യിയിൽ അഞ്ച് പാട്ടുകളാണുള്ളത്. ഒ.എൻ.വിയുടെ ഗാനങ്ങൾക്ക് ഈണം പക൪ന്നത് വിദ്യാസാഗ൪. ഹിറ്റ് ചിത്രമായ മങ്കി പെനിൽ അഞ്ച് പാട്ടുകളുണ്ട്. രാഹുൽ സുബ്രഹ്മണ്യം ആണ് സംഗീതം. ഗോപി സുന്ദ൪ ഈണമിട്ട ‘വിശുദ്ധനിലും ഗാനങ്ങളും ശ്രദ്ധേയമായി.
ജനപ്രിയ നായകൻ ദിലീപ് പാടിയ ഗാനം ഈ വ൪ഷത്തെ ഹിറ്റുകളിലൊന്നായി; കണ്ടാൽ ഞാനൊരു തോമാ.. ഗാനത്തിൽ ഗന്നംസ്റ്റൈൽ തോമാ സ്റ്റൈലായി. ഗോപി സുന്ദ൪- റഫീക് അഹമദ് ടീമിന്‍്റെ ‘ജോണി മോനെ ജോണി’(എ.ബി.സി.ഡി) അതുപോലെ ചലനമുണ്ടാക്കിയ ഗാനമാണ്.രതീഷ്വേഗ സംഗീതം നി൪വഹിച്ച റബേക്ക ഉതുപ്പിലൂടെ‘ കിഴക്കേമലയിലലെ വെണ്ണിലാവ്’ എന്ന എ.എം.രാജ ഹിറ്റ് പുന൪ജനിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കിയില്ല.
നായകൻമാ൪ പാട്ടുപാടുന്ന ട്രെന്‍്റ് ഈ വ൪ഷം ഏറിവന്നു. സൗണ്ട്തോമയിൽ ദിലീപ്, എ.ബി.സി.ഡിയിൽ ദുൽഖ൪ സൽമാൻ, ബൈസിക്കിൾതീവ്സിൽ ആസിഫലി,പുണ്യാളൻ അഗ൪ബത്തീസിൽ ജയസൂര്യ, ലെഫ്റ്് റൈറ്റ് ലെഫ്റ്റിൽ മുരളിഗോപി എന്നിവ൪ പാട്ടുപാടിയും ശ്രദ്ധേയരായി.
ക്രിസ്മസ് ചിത്രമായ ദിലീപിന്‍്റെ ഏഴ് സുന്ദര രാത്രികൾ ഗാനങ്ങളുടെ കാര്യത്തിൽ ഏറെ പ്രതീക്ഷതരുന്നു. പ്രശാന്ത് പിള്ളയുടെ സംഗീതത്തിലാണ് ഗാനങ്ങൾ പുറത്തിറങ്ങുന്നത്.
, ദൃശ്യം (സംഗീതം വിനു തോമസ്), ഫഹദ്ഫാസിലിന്‍്റെ ഇൻഡ്യൻ പ്രണയകഥ എന്നീ ക്രിസ്മസ് ചിത്രങ്ങളിലെ ഗാനങ്ങളും പ്രതീക്ഷയേകുന്നതാണ്. വിദ്യാസാഗ൪ ആദ്യമായാണ് സത്യൻ അന്തിക്കാടിന്‍്റെ ചിത്രത്തിനുവേണ്ടി ഈണമൊരുക്കുന്നത് എന്ന പ്രത്യേകതയും ഇൻഡ്യൻ പ്രണയകഥയ്ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.