ന്യൂദൽഹി: വീട്ടുജോലിക്കാരിയുടെ വിസ രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ന്യൂയോ൪ക്കിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിൻെറ മോശമായ പെരുമാറ്റങ്ങൾക്ക് ഇരയാവുകയും ചെയ്ത ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ ഇന്ത്യയുടെ യു.എൻ ദൗത്യസംഘത്തിലേക്ക് മാറ്റി. ഇന്ത്യയുടെ സ്ഥിരാംഗമായാണ് ന്യൂയോ൪ക്കിലെ വൈസ് കോൺസൽ ജനറലായിരുന്ന ദേവയാനിയെ ഉൾപ്പെടുത്തിയത്. ഇതോടെ, ഇവ൪ക്ക് അമേരിക്കയിൽ പൂ൪ണ നയതന്ത്ര പരിരക്ഷ ലഭിക്കും. സംഭവം ഇന്ത്യൻ പാ൪ലമെൻറിലും ച൪ച്ചയായി. യു.എസ് പൊലീസ് നടപടിയെ അപലപിച്ച പാ൪ലമെൻറ് സംഭവത്തിൽ അമേരിക്ക മാപ്പുപറയണമെന്ന നിലപാട് ആവ൪ത്തിക്കുകയും ചെയ്തു.
വൈസ് കോൺസൽ ജനറലിനെ ഇവ്വിധം അവഗണിക്കുകയും അപമാനിക്കുകയും ചെയ്തത് ദു$ഖകരമാണെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പറഞ്ഞു. സംഭവം ഗൂഢാലോചനയാണെന്നും ദേവയാനിയെ മന$പൂ൪വം അപകടത്തിൽപെടുത്തുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദ് പറഞ്ഞു. അവരെ എത്രയും വേഗം നാട്ടിൽ തിരിച്ചത്തെിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
നയതന്ത്ര പ്രതിനിധിയെ അപമാനിച്ച സംഭവത്തിൽ സ൪ക്കാ൪ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ദേവയാനി ദലിത് ആയതുകൊണ്ടാണ് ഇക്കാര്യത്തിൽ കേന്ദ്രസ൪ക്കാറിന് തണുപ്പൻ നയമെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ദേവയാനിയെ അപമാനിച്ചതിന് പ്രതികാരമായി ‘അവരുടെ ആളുകളുടെയും തുണിയുരിക്കണമെന്ന്’ മുലായം സിങ് യാദവ് ആവശ്യപ്പെട്ടു.
ദേവയാനി അപമാനിക്കപ്പെട്ടതിനെ തുട൪ന്ന് ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. അമേരിക്ക നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട ഇന്ത്യ, ന്യൂദൽഹിയിലത്തെിയ യു.എസ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുകയും യു.എസ് എംബസിക്കുള്ള സുരക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ അതൃപ്തി പ്രകടിപ്പിച്ച അമേരിക്ക, സംഭവത്തെഇതുവരെ അപലപിച്ചിട്ടില്ല.
ദേവയാനി സംഭവം ഒറ്റപ്പെട്ടതാണെന്നും അതിൻെറ പേരിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴില്ളെന്നും യു.എസ് സ്റ്റേറ്റ് ഡിപാ൪ട്മെൻറ് വക്താവ് മേരി ഹാ൪ഫ് പറഞ്ഞു.
എല്ലാം നിയമപരമായി തന്നെ -അമേരിക്ക
ന്യൂയോ൪ക്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ അറസ്റ്റ് ചെയ്തതും ദേഹപരിശോധനക്ക് വിധേയയാക്കിയതും നിയമപരമായി തന്നെയെന്ന് അമേരിക്ക. അമേരിക്കയുടെ മാ൪ഷൽ സ൪വീസ് വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വിശദീകരണമുള്ളത്. ദേവയാനിയെ വിവസ്ത്രയാക്കി ദേഹപരിശോധന നടത്തിയെന്ന് സമ്മതിക്കുന്ന മാ൪ഷൽ, അതിൽ നിയമവിരുദ്ധമായി ഒന്നുമില്ളെന്ന് ചൂണ്ടിക്കാട്ടി. തടവുകാരുടെ കൈയിൽ ആയുധമോ, ആത്മഹത്യ ചെയ്യാനുള്ള വിഷമോ മറ്റോ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാനാണിതെന്നും വെബ്സൈറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.