ദീര്‍ഘകാല സമരങ്ങള്‍ പ്രായോഗികമല്ല -ആര്‍.എസ്.പി

തിരുവനന്തപുരം: സി.പി.എം നേതൃത്വം നൽകുന്ന ക്ളിഫ്ഹൗസ് ഉപരോധത്തിനെതിരെ ആ൪.എസ്.പി രംഗത്ത്. തടഞ്ഞ് നി൪ത്തി കാര്യങ്ങൾ ബോധിപ്പിക്കുന്ന കാലം കഴിഞ്ഞെന്ന് ദേശീയ ജനറൽ സെക്രട്ടി പ്രൊഫ. ടി.ജെ ചന്ദ്രചൂഡൻ പറഞ്ഞു. മാസങ്ങൾ നീളുന്ന സമരങ്ങൾ പ്രായോഗികമല്ളെന്നും അദ്ദേഹം വ്യക്തമാക്കി.

കാലത്തിന് അനുസരിച്ച് സമരരീതി മാറണം. സമരം വേണം. എന്നാൽ സമരാഭാസം പാടില്ല. ഇടതുപക്ഷത്തിൻെറ നേതൃത്വത്തിലുള്ള സമരത്തെ ഒറ്റ ദിവസം കൊണ്ട് ഒരാൾക്ക് അപകീ൪ത്തിപ്പെടുത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.