കാസ൪കോട്: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് പത്തുവ൪ഷം കഠിന തടവ്. ക൪ണാടക ദാ൪വാ൪ സ്വദേശി മാരുതിക്കാണ് പത്തുവ൪ഷം തടവും രണ്ടായിരം രൂപ പിഴയും കാസ൪കോട് ജില്ലാ സെഷൻസ് കോടതി വിധിച്ചത്.
2013 ഏപ്രിൽ 17 നാണ് അഞ്ചുവയസുകാരിയെ മാരുതി പീഡിപ്പിച്ചത്. സംഭവത്തിൽ ഹോസ്ദു൪ പോലീസ് 30 ദിവസത്തിനകം അന്വേഷണം പൂ൪ത്തിയാക്കി കുറ്റപത്രം സമ൪പ്പിച്ചിരുന്നു. 16 സാക്ഷികളെ കോടതി വിസ്തരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ സെഷൻസ് കോടതി നേരത്തെ കണ്ടത്തെിയിരുന്നു.
ബാല ലൈംഗികപീഡനം തടയുന്നതിനുള്ള നിയമം നിലവിൽ വന്നശേഷം എടുത്ത കേസുകളിൽ സംസ്ഥാനത്തെ ആദ്യ വിധിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.