തലശ്ശേരി: രഞ്ജി ട്രോഫി ഗ്രൂപ് സിയിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച കളി പുറത്തെടുത്തപ്പോൾ കേരളത്തിന് കാലിടറി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിൻെറ ഒന്നാം ഇന്നിങ്സ് 151 റൺസിൽ അവസാനിപ്പിച്ച മഹാരാഷ്ട്ര മറുപടി ബാറ്റിങ്ങിൽ 32 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 106 റൺസ് എന്ന ശക്തമായ നിലയിലാണ്. ബാറ്റിങ് മറന്ന കേരളതാരങ്ങൾക്ക് മഹാരാഷ്ട്ര കളി പഠിപ്പിക്കുന്ന ദൃശ്യമാണ് തലശ്ശേരി കോണോ൪വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. എട്ടാം ഓവറിൽ നിഖിലേഷ് സുരേന്ദ്രൻെറ (17) വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഇതടക്കം അക്ഷയ് നാല് വിക്കറ്റ് വീഴ്ത്തി. വി.എ. ജഗദീഷ് (23), റോബ൪ട്ട് ഫെ൪ണാണ്ടസ് (16), കഴിഞ്ഞ കളിയിലെ മാൻ ഓഫ് ദ മാച്ച് വിനൂപ് മനോഹരൻ (5) എന്നിവരാണ് അക്ഷയ്ക്ക് മുന്നിൽ വീണ മറ്റുതാരങ്ങൾ. 30 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻെറ ടോപ് സ്കോറ൪. 18 റൺസെടുത്ത സഞ്ജു സാംസൺ റൺ ഒൗട്ടായതും ആതിഥേയരെ തള൪ത്തി. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ ചിരാഗ് ഖുറാനക്കായി. രോഹൻ പ്രേമിനെ ചിരാഗിൻെറ പന്തിൽ കേദാ൪ ജാദവ് പിടികൂടുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 39 ഓവറിൽ 102ന് നാല് എന്ന നിലയിലായിരുന്നു കേരളം. തുട൪ന്നിറങ്ങിയവരെ വേഗത്തിൽ പുറത്താക്കാൻ എതിരാളികക്കായി. രണ്ട് സിക്സ് അടിച്ച വാലറ്റക്കാരൻ പ്രശാന്ത് പരമേശ്വരൻ (17) പ്രതീക്ഷ നൽകിയെങ്കിലും ടീം സ്കോ൪ 149ലത്തെിയപ്പോൾ പുറത്തായി. ഹ൪ഷാദ് ഖാടിവാലെ-വിജയ് സോൾ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്ന 92 റൺസാണ് മഹാരാഷ്ട്രയെ മികച്ച സ്കോറിലത്തെിച്ചത്. ആക്രമിച്ചുകളിച്ച ഹ൪ഷദ് ഖാടിവാലെക്ക് 28 റൺസെടുത്ത് പുറത്തായ അണ്ട൪ 19 ക്യാപ്റ്റൻ വിജയ് സോൾ മികച്ച പിന്തുണ നൽകി. 56 ബാളിൽ അ൪ധ സെഞ്ച്വറി നേടിയ ഹ൪ഷദും (67) അഞ്ച് റൺസ് നേടിയ സംഗ്രാം അടിത്കാറുമാണ് ക്രീസിൽ. വിനൂപ് മനോഹരനാണ് വിജയ് സോളിനെ കൂടാരം കയറ്റിയത്. മത്സരം കൃഷിമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.