കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ജില്ലാ ജയിലിൽ സുഖവാസത്തിന് അവസരം ഉണ്ടാക്കിയത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ പ്രസ്താവിച്ചു.
സോളാ൪ കേസുമായി ബന്ധപ്പെട്ട ഉപരോധ സമരങ്ങളുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികളിൽനിന്ന് സി.പി.എം മാറി നിന്നതിൻെറ ആനുകൂല്യങ്ങൾ ലഭ്യമായിത്തുടങ്ങിയതിൻെറ മറ്റൊരു പ്രത്യക്ഷ ഉദാഹരണമാണ് ജയിലിലെ പ്രതികൾക്കുള്ള സൗകര്യമൊരുക്കൽ.
വിവിധ ജയിലുകളിലെ രാഷ്ട്രീയ തടവുകാ൪ക്ക് ഇത്തരത്തിൽ അനധികൃതമായി സൗകര്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.