രാഷ്ട്രീയ എതിരാളികള്‍ ബാറ്റും ബാളുമായി പോരിനിറങ്ങി

തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്ക൪ക്ക് ആദരമൊരുക്കി എസ്.ബി.ടി-ജെ.പി.എൽ ടീം. സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ടീമും തിരുവനന്തപുരം പ്രസ്ക്ളബ് ടീമും സൗഹൃദമത്സരം കളിച്ചാണ്  ആദരമൊരുക്കിയത്. സച്ചിന് സമ൪പ്പിച്ച മത്സരത്തിൻെറ ഉദ്ഘാടനചടങ്ങിൽ രാഷ്ട്രീയ എതിരാളികൾ ബാറ്റും ബാളുമായി പോരാട്ടത്തിനിറങ്ങിയതും ശ്രദ്ധേയമായി.  സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും പാലോട് രവി എം.എൽ.എയുമാണ് ക്രീസിലിറങ്ങിയത്.പാലോട് രവി എറിഞ്ഞ പന്ത് അടിച്ചുയ൪ത്തി പന്ന്യൻ രവീന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തത് കാണികൾക്ക് കൗതുകമായി. 
പാലോട് രവിയെറിഞ്ഞ പന്തുകൾ ലെഗ്സൈഡിലേക്ക് വൈഡായപ്പോൾ പാലോടിന് ഇടത്തേക്കൊരു ചായ്വുണ്ടല്ലോഎന്ന കമൻറായിരുന്നു പന്ന്യനിൽ നിന്നുണ്ടായത്. ബാറ്റിലൂടെയല്ലെങ്കിലും പന്ന്യന് മറുപടി നൽകാൻ പാലോട് രവിക്കും അവസരം കിട്ടി. പന്ന്യൻ എറിഞ്ഞ ആദ്യ പന്ത്  ഓഫ് സൈഡിൽ വൈഡായപ്പോൾ പാലോട് രവി തിരിച്ചടിച്ചു- പന്ന്യന് വലത്തേക്കും ഒരു ചായ്വുണ്ടല്ലോയെന്ന്. പേനയും പേപ്പറും പിടിച്ച കൈകളിൽ ബാറ്റും ബാളുമേന്തി സൗഹൃദം സൃഷ്ടിക്കാൻ ‘എസ്.ബി.ടി-ജെ.പി.എൽ’ കൂട്ടായ്മക്കാകുമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സചിന് ആദരമൊരുക്കി നടത്തിയ സൗഹൃദ മത്സരത്തിൽ പ്രസ്ക്ളബ് ടീം വിജയികളായി. ആറ് വിക്കറ്റ് വിജയമാണ് പ്രസ്ക്ളബ് നേടിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഐ.എം.എ ടീം നിശ്ചിത 12 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസ്ക്ളബ് ടീം 8.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. തുട൪ന്ന് നടന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രനും പാലോട് രവിയും ഇരു ടീമുകൾക്കും സമ്മാനങ്ങൾ വിതരണം  ചെയ്തു. പ്രസ്ക്ളബ് ടീമിനുവേണ്ടി വി.വി.അരുണും ഐ.എം.എ ടീമിനു വേണ്ടി ക്യാപ്റ്റൻ ഡോ. സുൽഫിക്കറും സമ്മാനങ്ങൾ ഏറ്റുവാങ്ങി . മാൻ ഓഫ് ദ മാച്ചിനുള്ള കാഷ് അവാ൪ഡ് എ.ടി.ഇ ഗ്രൂപ്പ് ചെയ൪മാനും  ‘എസ്.ബി.ടി-ജെ.പി.എൽ’ ഫിനാൻസ് കമ്മിറ്റി ചെയ൪മാനുമായ  ഇ.എം. നജീബ് ജനയുഗത്തിലെ രാജേഷ് രാജേന്ദ്രന് സമ്മാനിച്ചു. 
28 മുതൽ 30 വരെ തിരുവനന്തപുരം പ്രസ്ക്ളബിൻെറ ആഭിമുഖ്യത്തിൽ കേരളത്തിലെ മാധ്യമപ്രവ൪ത്തക൪ക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘എസ്.ബി.ടി- ജെ.പി.എൽ’ ടൂ൪ണമെൻറിൻെറ പ്രചാരണാ൪ഥമാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.  മുതി൪ന്ന മാധ്യമ പ്രവ൪ത്തകൻ എം.ജി. രാധാകൃഷ്ണൻ, പ്രസ്ക്ളബ് പ്രസിഡൻറ് പി.പി. ജയിംസ്, സെക്രട്ടറി ബിജു ചന്ദ്രശേഖ൪, പത്രപ്രവ൪ത്തക യൂനിയൻ ജില്ലാസെക്രട്ടറി സുരേഷ് വെള്ളിമംഗലം എന്നിവരും പങ്കെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.