പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്പോക്ക് കുറഞ്ഞുമന്ത്രി അബ്ദുറബ്ബ്

കാളികാവ്: സംസ്ഥാനത്ത് സ൪ക്കാ൪ എയ്ഡഡ് മേഖലയിലുള്ള പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാ൪ത്ഥികളുടെ കൊഴിഞ്ഞ്പോക്ക് വളരെ കുറഞ്ഞുവെന്നും സ൪ക്കാറിന്‍്റെ ഇടപെടലിനപ്പുറം ജനങ്ങളുടെ പിന്തുണകൊണ്ടാണ് ഇത് സാധിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ്. തുവ്വു൪ പഞ്ചായത്തിലെ നീലാഞ്ചേരിയി ജി.യു.പി സ്കൂൾ ഹൈസ്കൂളായി ഉയ൪ത്തിയതിന്‍്റ ഉദ്ഘാടനം നി൪വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഈവ൪ഷം സംസ്ഥാനത്ത് ആരംഭിച്ച 30 ഹൈസ്കൂളുകളിലും അടുത്തവ൪ഷം ഒമ്പതാം ക്ളാസ് പ്രവ൪ത്തനം തുടങ്ങും. അതോടെ അധ്യാപക൪ക്കുള്ള ശമ്പളവും കെട്ടിടത്തിനുള്ള ഫണ്ടും അടക്കം കേന്ദ്ര പദ്ധതിയായ ആ൪.എം.എസ്.എ വഴിയാവുമെന്നും മന്ത്രി പറഞ്ഞു.

 സ്റേറജ്് കം ക്ളാസ് റൂമിന്‍്റെ ഉദ്ഘാടനം ടൂറിസംപിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എ. പി അനിൽകുമാറും ഓപൺ ക്ളാസ് റൂമിന്‍്റെ ഉദ്ഘാടനം എം. ഐ. ഷാനവാസ് എം.പിയും നി൪വ്വഹിച്ചു.
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് പി. കെ. കുഞ്ഞു മുഖ്യാതിതിയായിരുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റ് സലീമ സലാഹുദ്ധീൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് ടി. ജെ മറിയക്കുട്ടി, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി ചെയ൪പേഴ്സൺ, ജനപ്രതിനിധികളായ  എം. അഹമ്മദ്,കെ. സുരേന്ദ്രൻ,പി. എ മജീദ്, പ്രബോധിനി, പി. കെ മിനി, സുരേഷ്കുമാ൪, ഡി. ഇ. ഒ  ഇ. കെ. ഗീതാഭായ്,

എ. ഇ. ഒ സത്യൻ, ബി.പി. ഒ  ആൻഡ്രൂസ് മാത്യു, എൻ. കെ. അബ്ദുൽ റസാഖ് എ. റസാഖ് എന്നിവ൪ സംസാരിച്ചു. പ്രധാനാധ്യാപകൻ ഇ. മുഹമ്മദ് സ്വാഗതവും പി.ടി.എ പ്രസിഡന്‍്റ് കെ.പി യൂസഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.