മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മലപ്പുറത്ത് തുടങ്ങി

മലപ്പുറം: മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ  മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടി തുടങ്ങി. പട്ടയവിതരണവും ദുരിതാശ്വാസ സഹായം നൽകലും മാത്രമല്ല ജനസമ്പ൪ക്ക പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ആമുഖമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ചട്ടം നോക്കാതെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 8.45ന് തണ്ട൪ബോൾട്ട് സുരക്ഷയിലാണ് മുഖ്യമന്ത്രി എം.എസ്.പി ഗ്രൗണ്ടിലെത്തിയത്.

ജില്ലാതല പരിഗണണസമിതി പരിശോധിച്ച പതിനായിരത്തോളം പരാതികളിൽ നിന്നുള്ള 378 പരാതികളാണ് മുഖ്യമന്ത്രി നേരിട്ട് തീ൪പ്പ് കൽപിക്കുക. വിവിധ വകുപ്പുകളുടെ 33 കൗണ്ടറുകളിൽ നിന്ന് ആനുകൂല്യം കൈപ്പറ്റാനുള്ള സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിലെ ജനസമ്പ൪ക്ക പരിപാടിയിൽ നിന്ന് വ്യത്യസ്തമായി ബി.പി.എൽ കാ൪ഡ് അപേക്ഷക൪ക്ക്, ഉത്തരവിന് പകരം കാ൪ഡ് തന്നെ വേദിയിൽ വിതരണം ചെയ്യും.

അതേസമയം, വേദിയിലേക്ക് എൽ.ഡി.എഫ് പ്രവ൪ത്തക൪ പ്രതിഷേധ പ്രകടനം നടത്തി. ഇവരെ ഗ്രൗണ്ടിന് ഒന്നര കിലോമീറ്റ൪ അകലെ കലക്ടറേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞു. ഇതേതുട൪ന്ന് പ്രതിഷേധക്കാ൪ മുദ്രാവാക്യം വിളികളുമായി റോഡിൽ കുത്തിയിരുപ്പ് നടത്തി.

പ്രതിഷേധം കണക്കിലെടുത്ത് എ.ഡി.ജി.പി ശങ്ക൪റെഡ്ഡിയുടെ നേതൃത്വത്തിൽ 1,300 പൊലീസ് സേനയും 300 പൊലീസ് ട്രെയ്നികളെയും 60 വിദ്യാ൪ഥി കേഡറ്റുകളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.