സൂ൪ (ഒമാൻ): ഒമാനിലെ സൂറിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരു മലയാളിയും ഒമാൻ പൗരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിരുവല്ല അടൂ൪ മന്നക്കൽ ചെരുവിള പുത്തൻ വീട്ടിൽ ഷിബു സാമുവേൽ (40), മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂ൪ സ്വദേശി പനച്ചിപ്പള്ളിയിൽ ഫിൻസ൪ (38), വിസിറ്റിങ് വിസയിൽ ഇവിടെയത്തെിയ കൊല്ലം കുളത്തൂപുഴ മരുതേടത്ത് വീട്ടിൽ അനി ജോയ് (42) എന്നിവരാണ് മരിച്ചത്.
കൊടുവള്ളി സ്വദേശി ഇക്ബാലാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള മലയാളി. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. ശനിയാഴ്ച രാവിലെ 6.30നാണ് അപകടം. സൂ൪-മസ്കത്ത് റോഡ് ഗലീലയിൽ ഒമാൻ എൽ.എൻ.ജിക്ക് സമീപത്തെ പെട്രോൾ പമ്പിനരികിലാണ് ദുരന്തം. സൂറിലെ ബന്ധുക്കളെ കണ്ട് മസ്കത്തിലേക്ക് പരിചയക്കാരനായ ഫിൻസറിൻെറ കാറിൽ തിരിച്ചുപോകുമ്പോഴാണ് ഷിബുവും അനിയും അപകടത്തിൽ പെട്ടത്. ഫിൻസ൪ ഓടിച്ച കാ൪ എതിരെ വന്ന ഒമാനിയുടെ പിക്കപ്പുമായി കൂടിയിടിക്കുകയായിരുന്നു. കാറിന് പിന്നിൽ മറ്റൊരു വാഹനവും വന്നിടിച്ചു. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിക്കപ്പ് ഓടിച്ച ഒമാനിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മസ്കത്ത് അൽ ഹസ്സാൻ ട്രേഡിങ് കമ്പനി ജീവനക്കാരനായിരുന്നു ഷിബു സാമുവേൽ, ഫിൻസ൪ സൂറിൽ ഡ്രൈവറും. ഷിബുവിൻെറ സുഹൃത്ത് അനി ജോയ് വിസിറ്റിങ് വിസയിൽ ഈയിടെ ഒമാനിലത്തെിയതായിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഫിൻസ൪ കുടുംബ വിസ എടുക്കാനുള്ള പേപ്പറുകൾ ശരിയാക്കാനാണ് സുഹൃത്ത് ഇക്ബാലിനൊപ്പം മസ്കത്തിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.