കണ്ണൂ൪: മുഖ്യമന്ത്രിക്കുനേരെ ആക്രമണം നടത്തിയ കേസിൽ കെ.എസ്.ടി.എ സംസ്ഥാന നേതാവടക്കം 10 പേ൪ കൂടി അറസ്റ്റിൽ. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ബാലകൃഷ്ണൻ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ചിറ്റാരിപ്പറമ്പിലെ സി. വിജയൻ (47), രാമന്തളി സഹകരണബാങ്ക് ബിൽ കലക്ട൪ കെ. രാമചന്ദ്രൻ (56), തലശ്ശേരിയിലെ പി.കെ. പ്രമോദ് (32), തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവും എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡൻറുമായ കെ.പി. പ്രഹീദ് (55), സി.പി.എം ലോക്കൽ കമ്മിറ്റിയംഗം മാഹി പള്ളൂരിലെ ടി. സുരേന്ദ്രൻ (56), സി.പി.എം ബ്രാഞ്ച് അംഗം കോടിയേരി മാടപ്പീടികയിലെ വി.എൻ. രാജേഷ് (45), കുഞ്ഞിമംഗലത്തെ എം.വി. അശോകൻ (54), ചക്കരക്കല്ലിലെ റേഷൻ കടയുടമ എ.എം. രമേശൻ തുടങ്ങിയവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. കണ്ണൂ൪ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 56 ആയി. താഴെചൊവ്വ തെഴുക്കി െലപീടിക ഗൗരി വിലാസം യു.പി സ്കൂൾ പ്രധാനാധ്യാപകനാണ് അറസ്റ്റിലായ ബാലകൃഷ്ണൻ മാസ്റ്റ൪. വ്യാഴാഴ്ച രാവിലെ സ്കൂളിൽവെച്ചാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പത്യേക അന്വേഷണസംഘം പ്രതികൾക്കായി ഊ൪ജിത അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.