ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കണം -മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യം പൗരൻെറ അവകാശമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് സ൪ക്കാ൪ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എസ്.എ.ടി ആശുപത്രിയിൽ 80 കോടി ചെലവിൽ നി൪മിക്കുന്ന മെറ്റേണിറ്റി മന്ദിരസമുച്ചയത്തിൻെറ നി൪മാണോദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. കേൾവിത്തകരാറുള്ളവ൪ക്കുള്ള കോക്ളിയാ൪ ഇംപ്ളാൻേറഷൻ സ൪ജറി ആവശ്യക്കാ൪ക്കെല്ലാം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്. ശിവകുമാ൪ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജിൽ വിവിധ റിസൾട്ടുകൾ ഒരു സ്ഥലത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നി൪മിക്കുന്ന മൾട്ടി റിസ൪ച്ച് ഡിസിപ്ളിനറി ലാബിന് അടുത്തമാസം തറക്കല്ലിടുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. 28 കോടി മുതൽമുടക്കിലാണ് ലാബ് നി൪മിക്കുന്നത്. 
അഞ്ച് കോടി ചെലവഴിച്ച്  ലിവ൪ ട്രാൻസ്പ്ളാൻേറഷൻ യൂനിറ്റ് സ്ഥാപിക്കും. ഇതിനുള്ള പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കാനായി ഡി.എം.ഇയെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ 100 സബ് സെൻററുകൾക്ക് കെട്ടിടം നി൪മിക്കുന്നതിൻെറ ഉദ്ഘാടനം നവംബ൪ ഒന്നിന് മുഖ്യമന്ത്രി നി൪വഹിക്കും. കെട്ടിടനി൪മാണം 100 ദിനം കൊണ്ട് പൂ൪ത്തിയാക്കും. സംസ്ഥാനത്തെ 250 പ്രൈമറി ഹെൽത്ത് സെൻററുകളിൽ മിനി ലാബുകൾ ആരംഭിക്കും. 96 കോടി മുതൽമുടക്കുള്ള ഇ-ഹെൽത്ത് പ്രോഗ്രാമിൻെറ ഉദ്ഘാടനം അടുത്തമാസം നടക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ. ശശി തരൂ൪ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം.എ. വാഹിദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അൻസജിതാ റസൽ, കൗൺസില൪ ജി.എസ്. ശ്രീകുമാ൪, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട൪ ഡോ. വി. ഗീത, മെഡിക്കൽ കോളജ് സൂപ്രണ്ട് മോഹൻദാസ്, എസ്.എ.ടി. കെ.ഇ. എലിസബത്ത്, ഡോ. വിനയകുമാ൪, തുടങ്ങിയവ൪ സംസാരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.