പലിശ മുടങ്ങി; ബ്ളേഡ് മാഫിയ വീട് ഇടിച്ചുനിരത്തി

തിരുവനന്തപുരം: പലിശ മുടങ്ങിയതിന് ബ്ളേഡ് മാഫിയ സംഘം വീട് ഇടിച്ചുനിരത്തി. പേയാട് ബി.പി നഗറിൽ രമാദേവിയുടെ വീടാണ്  ബ്ളേഡ് സംഘം തക൪ത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവമറിയിച്ചിട്ടും പൊലീസ്  തിരിഞ്ഞുനോക്കിയില്ളെന്ന് പരാതി ഉയ൪ന്നിരുന്നു. ഇതത്തേുട൪ന്ന് എ.ഡി.ജി.പി ഹേമചന്ദ്രൻെറ നി൪ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി വേണുഗോപാലിൻെറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തത്തെി തെളിവെടുത്തു. വീട്ടമ്മയായ രമാദേവിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വീടാക്രമിച്ചതിനും പലിശക്ക് പണമിടപാട് നടത്തിയതിനും വെവ്വേറെ കേസെടുത്തിട്ടുണ്ട്. പലിശ ഇടപാടുകാരൻ ഷാജഹാൻ ഉൾപ്പെടെയുള്ളവ൪ക്കെതിരെയാണ് കേസ്.
ബ്ളേഡ് സംഘം ഏ൪പ്പാടാക്കിയ ക്വട്ടേഷൻ സംഘമാണ് വീടാക്രമിച്ച് നശിപ്പിച്ചത്.  2003ൽ രമാദേവിയും സുഹൃത്തായ സ്ത്രീയും ചേ൪ന്ന് ഭൂമി പണയപ്പെടുത്തി ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു. ബാങ്ക് വസ്തു ജപ്തി ചെയ്യുന്ന ഘട്ടത്തിൽ സഹായവുമായി എത്തിയതാണ് ബ്ളേഡ് സംഘം. പകരമായി തൽക്കാലത്തേക്ക് ഭൂമി പ്രമാണം ചെയ്തുകൊടുത്തു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മൂന്ന് മാസമായി രമാദേവി പണം നൽകിയിരുന്നില്ല. ഇതിൽ പ്രകോപിതരായാണ് ബ്ളേഡ് സംഘം വീട് തക൪ത്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം  വീട്ടിലെ വസ്തുക്കളെല്ലാം വാരിയെറിഞ്ഞു. മേൽക്കൂരയും തക൪ത്താണ് മടങ്ങിയത്.  ഭൂമി തങ്ങളുടെ പേരിലാണെന്ന അവകാശവാദവുമായാണ് പലിശക്കാരൻ ഇരുപതോളം ആളുകളുമായത്തെി വീട് പൊളിക്കാൻ ആരംഭിച്ചത്. എന്നാൽ, നാട്ടുകാരത്തെി തടഞ്ഞതിനത്തെുട൪ന്ന് അക്രമികൾ പിൻവാങ്ങി.  26 ലക്ഷം രൂപ പലിശക്ക് വാങ്ങിയ വീട്ടുകാ൪ മാസം 1,80,000 ത്തിലധികം രൂപയാണ് പലിശയായി നൽകിയിരുന്നത്. വീടാക്രമിക്കാൻ തുടങ്ങിയതുമുതൽ മണിക്കൂറുകളോളം വിളിച്ചിട്ടും വിളപ്പിൽശാല പൊലീസ് തിരിഞ്ഞുനോക്കിയില്ളെന്ന് വീട്ടമ്മ രമാദേവി പറഞ്ഞു. സംഭവം അറിയിച്ചിട്ടും മാറിനിന്ന വിളപ്പിൽശാല പൊലീസിൻെറ നടപടിയെക്കുറിച്ച് അന്വേഷിക്കാൻ റൂറൽ എസ്.പിക്ക് എ.ഡി.ജി.പി നി൪ദേശം നൽകിയിട്ടുണ്ട്. വീഴ്ചവരുത്തിയ പൊലീസുകാ൪ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.