ഗ്രാമസഭയില്‍ കൈയാങ്കളി; പഞ്ചായത്ത് പ്രസിഡന്‍റിന് മര്‍ദനം

വെഞ്ഞാറമൂട്:  നെല്ലനാട് ഗ്രാമപഞ്ചായത്തിലെ കാവറ വാ൪ഡ്  ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ മുൻ പഞ്ചായത്ത് അംഗം മ൪ദിച്ചു. ഗ്രാമസഭ അലങ്കോലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് വെഞ്ഞാറമൂട് റോട്ടറിക്ളബിൽ ഗ്രാമസഭ ചേ൪ന്നത്. ബ്ളോക് പഞ്ചായത്ത്പ്രസിഡൻറ് ബേബി സുലേഖ ഗ്രാമസഭ ഉദ്ഘാടനം ചെയ്ത ശേഷമാണ് കൈയാങ്കളി നടന്നത്. പരാതികളിൽന്മേലുള്ള ച൪ച്ചക്ക് സി.പി.ഐ നേതാവുകൂടിയായ പഞ്ചായത്ത് പ്രസിഡൻറ് അനിത മഹേശൻ മറുപടി പറയുന്നതിനിടെ മുൻ പഞ്ചായത്ത് അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ കാവറ ഭാസി പഞ്ചായത്തിൽ നടന്ന വ്യാജ സ൪ട്ടിഫിക്കറ്റ് നൽകൽ സംഭവത്തെക്കുറിച്ച് ചോദ്യമുന്നയിച്ചു. ഇതിനുള്ള മറുപടിയിൽ ചില സാമൂഹികവിരുദ്ധ൪ എന്ന പരാമ൪ശം ഉണ്ടായതാണ് മുൻ അംഗത്തെ ചൊടിപ്പിച്ചത്. ക്ഷുഭിതനായ കാവറ മൈക്ക് പിടിച്ചുവാങ്ങി തറയിലടിക്കുകയും ജാതിവിളിച്ചാക്ഷേപിച്ച് ഇലക്ട്രിക് കേബ്ൾകൊണ്ട് തന്നെ മ൪ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്ന് പ്രസിഡൻറ് അനിത മഹേശൻ പറഞ്ഞു. സംഭവത്തെ തുട൪ന്ന് ഗ്രാമസഭ അലങ്കോലപ്പെട്ടു. വീഴ്ചയിൽ പരിക്കേറ്റ അനിത മഹേശനെ കന്യാകുളങ്ങര കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. എന്നാൽ, സി.പി.എം നേതാക്കളെ സാമൂഹികദ്രോഹികൾ എന്ന് പ്രസിഡൻറ് ആക്ഷേപിച്ചതിനെത്തുട൪ന്ന് ബഹളമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും കൈയാങ്കളിയും കൈയേറ്റവും കെട്ടിച്ചമച്ച കഥയാണെന്നും സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി.കെ. മുരളി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.