സ്നോഡന്‍ ഷോപ്പിങ് നടത്തുന്ന ചിത്രം പുറത്ത്

മോസ്കോ: റഷ്യയിൽ ഒളിവിൽ കഴിയുന്ന യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡൻ ഷോപ്പിങ് നടത്തുന്ന ചിത്രം റഷ്യൻ വെബ്സൈറ്റ് പുറത്തുവിട്ടു. അമേരിക്ക ലോക രാജ്യങ്ങളുടെയും ജനങ്ങളുടെയും ഇൻറനെറ്റ്, ടെലിഫോൺ വിവരങ്ങൾ ചോ൪ത്തുന്നുവെന്ന വിവരം പുറത്തുവിട്ട ശേഷം നാടുവിട്ട സ്നോഡൻ  റഷ്യയിൽ രഹസ്യ കേന്ദ്രത്തിൽ കഴിയുകയാണ്. അമേരിക്ക വിട്ടശേഷം സ്നോഡൻെറ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല.
വെബ്സൈറ്റ് പുറത്തുവിട്ട പുതിയ ചിത്രത്തിൽ സ്നോഡൻെറ പടം വ്യക്തമല്ല. നിറയെ സാധനങ്ങളുമായി  ട്രോളി തള്ളിക്കൊണ്ടുപോവുന്നതാണ് ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.