അഫ്ഗാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി ചിത്രം പൂര്‍ത്തിയായി

കാബൂൾ: അഫ്ഗാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക് നാമനി൪ദേശപത്രിക സമ൪പ്പിക്കാനുള്ള സമയം അവസാനിച്ചു. അടുത്ത വ൪ഷം ഏപ്രിൽ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്കായി 22 പേരാണ് നാമനി൪ദേശ പട്ടിക സമ൪പ്പിച്ചത്. നാമനി൪ദേശ പട്ടിക സമ൪പ്പിക്കാനുള്ള സമയം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് പ്രസിഡൻറ് ഹാമിദ് ക൪സായിയുടെ സഹോദരൻ ഖയ്യൂം ക൪സായി എത്തിയത്. 1996ൽ ഉസാമ ബിൻ ലാദിനെ അഫ്ഗാനിലേക്ക് ക്ഷണിച്ച അബ്ദുൽ റസൂൽ സയ്യാഫും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. മുൻ ധനമന്ത്രി അശ്റഫ് ഗാനിയും നാമനി൪ദേശം സമ൪പ്പിച്ചവരിൽ ഉൾപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.