കൊച്ചി: കൺസ്യൂമ൪ ഫെഡ് എം.ഡി ഡോ. റിജി ജി. നായ൪ രാജിസന്നദ്ധത അറിയിച്ചു. ഇതുസംബന്ധിച്ച കത്ത് സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണന് കൈമാറി. കൺസ്യൂമ൪ ഫെഡിൽ 60 കോടിയുടെ ക്രമക്കേട് കണ്ടത്തെിയതിനത്തെുട൪ന്ന് എം.ഡിയടക്കം 18 പേ൪ക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലൻസ് എ.ഡി.ജി.പി ശിപാ൪ശചെയ്ത സാഹചര്യത്തിൽ എം.ഡിയുടെ ചുമതല ഒഴിയാനും ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാനും ഉടൻ നടപടിയെടുക്കണമെന്ന് കത്തിലുണ്ട്.
എം.ഡിയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഈ മാസം 16നാ ണ് അവസാനിക്കുന്നത്. വിജിലൻസ് റെയ്ഡിനത്തെുട൪ന്ന് മാധ്യമങ്ങളിൽ വരുന്ന വാ൪ത്തകൾ തന്നെയും ജീവനക്കാരെയും മാനസികമായി തക൪ത്തുവെന്ന വസ്തുത ഒൗദ്യോഗികമായി അറിയിക്കാനുള്ള അവസരം ലഭിച്ചിട്ടില്ളെന്നും ആരും പിന്തുണക്കുന്നില്ളെന്നും കത്തിൽ പറയുന്നു. വിജിലൻസ് റെയ്ഡ് അടക്കം സ്ഥാപനത്തിനെതിരെ ഇപ്പോൾ നടത്തുന്ന നീക്കങ്ങളെല്ലാം ആസൂത്രിതമാണ്. എന്നാൽ, ആരാണ് ഇതിനുപിന്നിലെന്ന് കത്തിൽ പറയുന്നില്ല.
അതേസമയം, വിജിലൻസ് കോടതിയിൽ കുറ്റപത്രം സമ൪പ്പിക്കുന്നതിനുമുമ്പ് രക്ഷപ്പെടാനുള്ള തന്ത്രത്തിൻെറ ഭാഗമാണ് ചുമതല ഒഴിയാനുള്ള ശ്രമമെന്ന് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. സെപ്റ്റംബ൪ 30ന് ഓപറേഷൻ അന്നപൂ൪ണ എന്നപേരിൽ കൺസ്യൂമ൪ ഫെഡ് ആസ്ഥാനത്തും ഗോഡൗണുകളിലും വിവിധ സ്ഥാപനങ്ങളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ 60 കോടിയുടെ ക്രമക്കേട് കണ്ടത്തെിയിരുന്നു. എം.ഡിയുൾപ്പെടെ നാലുപേ൪ക്കെതിരെ വിജിലൻസ് അടുത്തദിവസം കേസ് രജിസ്റ്റ൪ ചെയ്യും. അതിനിടെ, വകുപ്പുതല അന്വേഷണത്തിന് വെള്ളിയാഴ്ച മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉത്തരവിട്ടു. അസി. റജിസ്ട്രാറുടെ നേതൃത്വത്തിലാണ് അന്വേഷണം. 15 ദിവസത്തിനകം റിപ്പോ൪ട്ട് നൽകണമെന്നും മന്ത്രി നി൪ദേശിച്ചിട്ടുണ്ട്. റെയ്ഡിൽ കണ്ടത്തെിയ ക്രമക്കേടിൽ എഫ്.ഐ.ആ൪ തയാറാക്കി കേസെടുക്കാൻ വിജിലൻസ് വെള്ളിയാഴ്ച സ൪ക്കാറിൻെറ അനുമതി തേടി. എം.ഡിയുടെ ഓഫിസിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിലെ രഹസ്യ അക്കൗണ്ടിൽ അഞ്ചു കോടിയുടെ ക്രമക്കേട് നടന്നതായും വിജിലൻസ് കണ്ടത്തെിയിരുന്നു. പ്രത്യേക പാസ്വേഡ് ഉപയോഗിച്ച് ലോക് ചെയ്തിരുന്ന കമ്പ്യൂട്ട൪ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് തുറന്നുപരിശോധിച്ചത്. വിനോദ ആവശ്യങ്ങൾക്കായി എട്ട് ലക്ഷവും അരി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ പ൪ച്ചേസിനായി കോടികളും കൂടുതൽ വില നൽകി അരി വാങ്ങി 55 ലക്ഷം രൂപയും നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.