ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ബെൽജിയൻ താരം റൊമീലു ലുകാകുവിൻെറ ഇരട്ടഗോൾ മികവിൽ ന്യൂകാസിലിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി എവ൪ട്ടൻ പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു. റോസ് ബ൪ക്കെലെ ഒരു ഗോൾ നേടി. രണ്ടാം പകുതിയിൽ പകരക്കാരൻ യോഹാൻ കബയെ, ലോയിക് റെമി എന്നിവരിലൂടെ ന്യൂകാസിൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമനില ഗോൾ കണ്ടത്തൊൻ അവ൪ക്കായില്ല. ചെൽസിയിൽനിന്ന് ലോണടിസ്ഥാനത്തിൽ എത്തിയ ലുകാകു ആദ്യപകുതിയുടെ അഞ്ചാം മിനിറ്റിൽതന്നെ എവ൪ട്ടനെ മുന്നിലത്തെിച്ചു. കെവിൻ മിറല്ലാസിൻെറ ക്രോസിൽനിന്ന് തക൪പ്പൻ ഷോട്ടോടെ ലുകാകു പന്തു വലയിലത്തെിക്കുമ്പോൾ ന്യൂകാസിൽ ഗോളി ടിംക്രൂൾ കാഴ്ചക്കാരനായി. ഇതോടെ ആധിപത്യം സ്ഥാപിച്ച എവ൪ട്ടൻ, ലുകാകുവിൻെറ നേതൃത്വത്തിൽ തുടരെ മുന്നേറ്റങ്ങളുമായി എതി൪ നിരയെ വലച്ചു. ഇതിനിടെ ബ൪ക്കലെയുടെ കൂറ്റൻ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയപ്പോൾ ജെയിംസ് മക്കാ൪ത്തയുടെ മറ്റൊരു നീക്കം ക്രൂളിന് മുന്നിൽ അവസാനിച്ചു.
25ാം മിനിറ്റിൽ ബ൪ക്കലേയിലൂടെ എവ൪ട്ടൻ ലീഡ് രണ്ടാക്കി. പ്രതിരോധനിരയിൽ വിള്ളൽ വീഴ്ത്തി ലുകാകു നൽകിയ പാസ് ലക്ഷ്യത്തിലത്തെിക്കാൻ ബ൪ക്കലേക്ക് പ്രയാസപ്പെടേണ്ടിവന്നില്ല. 37ാം മിനിറ്റിൽ പ്രതിരോധ നിരയിലെ ആശയക്കുഴപ്പം മുതലെടുത്ത് ലുകാകു വീണ്ടും നിറയൊഴിച്ചപ്പോൾ ഇടവേളക്ക് മുമ്പെ 3-0ത്തിന് അവ൪ മുന്നിലത്തെി.
എന്നാൽ, രണ്ടാം പകുതിയിൽ എതി൪ നീക്കങ്ങളെ സമ൪ഥമായി തടയിട്ട ന്യൂകാസിൽ 51ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിച്ചു. ലോങ് റേഞ്ചറിലൂടെ കബയെയാണ് വലകുലുക്കിയത്. കളിയവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ എവ൪ട്ടൻ രണ്ടാം ഗോൾ വഴങ്ങി. മാത്യു ഡബ്യൂച്ചിയുടെ പാസിൽ റെമി, ക്ളോസ് റേഞ്ച് ഷോട്ടിലൂടെയാണ് ലക്ഷ്യം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.