കൊണ്ടോട്ടി: കരിപ്പൂ൪ വിമാനത്താവളത്തിൽ മൂന്ന് ദിവസത്തിനിടെ വീണ്ടും സ്വ൪ണവേട്ട. ബുധനാഴ്ച 1.29 കോടി രൂപയുടെ 4.37 കിലോ സ്വ൪ണം മൂന്ന് പേരിൽ നിന്നായി എയ൪ കസ്റ്റംസ് അധികൃത൪ പിടിച്ചെടുത്തു. പുല൪ച്ചെ നാലിന് എയ൪ അറേബ്യ വിമാനത്തിൽ ഷാ൪ജയിൽ നിന്നത്തെിയ വടകര സ്വദേശി ഷിബിൻ കൃഷ്ണയിൽനിന്ന് 1.165 കിലോയും കൂത്തുപറമ്പ് നി൪മലഗിരി സ്വദേശി കെ.കെ. ഷാജുവിൽനിന്ന് 1.205 കിലോ സ്വ൪ണവുമാണ് പിടിച്ചത്.
ബിസ്കറ്റ് ടിന്നിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വ൪ണം. രാവിലെ ഒമ്പതിന് ഇത്തിഹാദ് എയ൪വേയ്സിൻെറ ദുബൈ വിമാനത്തിലത്തെിയ സിറാജുദ്ദീനിൽനിന്നാണ് രണ്ട് കിലോ സ്വ൪ണ ബിസ്കറ്റ് പിടിച്ചെടുത്തത്. ബെൽറ്റായി ധരിച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വ൪ണക്കട്ടി. മൂവരും സ്വ൪ണക്കടുത്ത് ലോബിയുടെ കാരിയ൪മാരാണെന്ന് സംശയിക്കുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തു നിൽക്കുന്നവ൪ക്ക് കൈമാറാനായിരുന്നു നി൪ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.