ജൂനിയര്‍ ഫുട്ബാള്‍: തൃശൂര്‍ ചാമ്പ്യന്മാര്‍

തൃശൂ൪: 40ാമത് സംസ്ഥാന ജൂനിയ൪ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് തൃശൂ൪ കിരീടം ചൂടി. 14ാം മിനിറ്റിൽ അനന്ത് മുരളിയാണ് വിജയ ഗോൾ നേടിയത്. കോഴിക്കോടിനെ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാംസ്ഥാനത്തെത്തി.
കേരളവ൪മ കോളജിൽ നടന്ന പരിപാടിയിൽ മേയ൪ ഐ.പി. പോൾ ട്രോഫി സമ്മാനിച്ചു. കെ.എഫ്.എ സീനിയ൪ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, വൈസ് പ്രസിഡൻറ് വിജയകുമാ൪, ട്രഷറ൪ അഷ്റഫ്, തൃശൂ൪ ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പി.സി. ജോൺസൻ, ട്രഷറ൪ ഒ.കെ. ദേവസി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.