വിവരം ചോര്‍ത്തല്‍: യു.എസിനെതിരെ ബ്രസീലും മെക്സികോയും

റിയോ ഡെ ജനീറോ:  രാഷ്ട്ര തലവന്മാരുടെ രഹസ്യ വിവരങ്ങൾ അമേരിക്കൻ സുരക്ഷാ ഏജൻസി ചോ൪ത്തിയെന്ന ആരോപണത്തെക്കുറിച്ച് യു.എസ് മറുപടി പറയണമെന്ന് ബ്രസീലും മെക്സികോയും ആവശ്യപ്പെട്ടു. രാജ്യത്തിൻെറ പരമാധികാരത്തിനു മേലുള്ള കടന്നാക്രമണമാണ് യു.എസ് നടപടിയെന്ന് ബ്രസീൽ കുറ്റപ്പെടുത്തിയപ്പോൾ ചോ൪ത്തിയ സംഭവത്തിലെ യഥാ൪ഥ ഉത്തരവാദിയെ കണ്ടത്തൊൻ സമഗ്ര അന്വേഷണത്തിന് മെക്സികോ ഉത്തരവിട്ടിട്ടുണ്ട്.  യു.എസിലെ ഇരു രാജ്യങ്ങളുടെയും അംബാസഡ൪മാരെ വിളിച്ചുവരുത്തിയതായും റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു. ബ്രസീൽ പ്രസിഡൻറ് ദിൽമ റൂസഫ്, മെക്സികോ പ്രസിഡൻറ് എൻറിക് പീന നീറ്റോ എന്നിവരുടെ ഇ-മെയിൽ ഉൾപ്പെടെ ഇൻറ൪നെറ്റ് ബന്ധങ്ങൾ യു.എസ് സുരക്ഷാ ഏജൻസി ലക്ഷ്യംവെച്ചതായി അമേരിക്കൻ പത്രപ്രവ൪ത്തകൻ ഗ്ളെൻ ഗ്രീൻവാൾഡ് ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. യു.എസ് വിവരങ്ങൾ ചോ൪ത്തുന്നതിൻെറ രേഖകൾ പുറത്തുവിട്ട് പ്രശസ്തനായ എഡ്വേഡ് സ്നോഡനെ ഉദ്ധരിച്ചാണ് റിപ്പോ൪ട്ട്. അതേസമയം, ഇൻറ൪നെറ്റ് മാത്രമല്ല ഇരു രാജ്യങ്ങളിലെയും ഫോൺകോളുകളും യു.എസ് ചോ൪ത്തിയിരുന്നുവെന്ന് ബ്രസീൽ പത്രം ഒ ഗ്ളോബോ എഴുതി.
ബ്രസീൽ പ്രസിഡൻറ് ദിൽമ റൂസഫ് അടുത്ത മാസം യു.എസ് സന്ദ൪ശനം പ്രഖ്യാപിച്ചതിനു പിറകെയുണ്ടായ പുതിയ വെളിപ്പെടുത്തൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കുമെന്ന ആശങ്ക ശക്തമാണ്. ആരോപണം ച൪ച്ച ചെയ്യാൻ റൂസഫ് ഇന്നലെ പ്രമുഖ മന്ത്രിമാരുമായി സംഭാഷണം നടത്തി. മെക്സികോ പ്രസിഡൻറായി പിനോ നീറ്റ ജൂലൈയിൽ തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പും അവരുടെ ഇ-മെയിലുകൾ സ്ഥിരമായി ചോ൪ന്നിരുന്നുവെന്നാണ് റിപ്പോ൪ട്ട്. ജൂൺ ആറിന് സ്നോഡൻ വെളിപ്പെടുത്തിയ രേഖകൾ ആദ്യമായി പുറം ലോകത്തിനു നൽകിയത് ഗ്രീൻവാൾഡാണ്. അമേരിക്കയെയും ബ്രിട്ടനെയും പ്രതിക്കൂട്ടിലാക്കിയ റിപ്പോ൪ട്ടുകളുടെ പേരിൽ അദ്ദേഹത്തിൻെറ സുഹൃത്തായ ഡേവിഡ് മിറാൻഡയെ കഴിഞ്ഞ മാസം ലണ്ടൻ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.