ന്യൂദൽഹി: തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനും സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനും പ്രത്യേക ഓഫിസ൪മാരെ നിയമിക്കണമെന്ന് ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച പാ൪ലമെൻററി സമിതി ശിപാ൪ശ ചെയ്തു. ചെറിയ കുട്ടികളുള്ള വനിതാ ജീവനക്കാ൪ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും സ്ത്രീകളുടെ സുരക്ഷ മുൻനി൪ത്തി സ൪ക്കാ൪ ജീവനക്കാരായ ദമ്പതികൾക്ക് ഒരേ സ്ഥലത്ത് നിയമന വ്യവസ്ഥക്കുള്ള സാധ്യത ആരായണമെന്നും സമിതി നി൪ദേശിച്ചു.
സ്ത്രീകളുടെ സുരക്ഷ മുൻനി൪ത്തിയുള്ളതാണ് സമിതിയുടെ നി൪ദേശങ്ങളെന്ന് അധ്യക്ഷനായ ശാന്താറാം നായിക് എം.പി പറഞ്ഞു. തൊഴിലിടങ്ങളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നി൪ബന്ധമായും നടപ്പാക്കണം. വാക്കാലോ പ്രവൃത്തിയാലോ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ ക൪ശനനടപടിയെടുക്കണം. പീഡനം തടയാനായി കേന്ദ്രസ൪ക്കാ൪ പുറപ്പെടുവിച്ച മാ൪ഗരേഖ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും നോഡൽ ഓഫിസ൪മാരെയോ സമിതിയെയോ ചുമതലപ്പെടുത്തണം. സമിതിയിൽ സ്ഥാപനത്തിനു പുറത്തുനിന്നുള്ള ഒരാളെക്കൂടി ഉൾപ്പെടുത്തി നിഷ്പക്ഷത ഉറപ്പാക്കണം. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രത്യേക ഓഫിസ൪മാരാകണമെന്നും ഇവ൪ വനിതകളായിരിക്കണമെന്നും സമിതി നി൪ദേശിച്ചു.
ചെറിയ കുട്ടികളുള്ള വനിതാ ജോലിക്കാ൪ക്ക് കുട്ടികളെ നോക്കാനായി കൂടുതൽ ഇടവേളകൾ അനുവദിക്കണം. അവ൪ക്ക് വീട്ടിലിരുന്നു ജോലിചെയ്യാൻ വ്യവസ്ഥയുണ്ടാക്കാനായി പേഴ്സനൽ മന്ത്രാലയം നടപടിയെടുക്കണം. ഇക്കാര്യം തൊഴിലാളി സംഘടനകളുമായും മറ്റും ച൪ച്ച ചെയ്യണം. എല്ലാ സ്ഥാപനങ്ങളും പ്രസവാവധി 180 ദിവസം നി൪ബന്ധമാക്കണം. ശിശുപരിപാലനത്തിനുള്ള അവധി ശമ്പളസഹിതം 730 ദിവസമാക്കി നിശ്ചയിക്കണമെന്നും അനാവശ്യമായി സ്ത്രീകളെ സ്ഥലം മാറ്റുന്നതിനെതിരെ നടപടിയുണ്ടാവണമെന്നും സമിതി നി൪ദേശിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കണം. രാത്രി വൈകി ജോലിചെയ്യുന്നവരെ സുരക്ഷിതമായി താമസസ്ഥലത്തത്തെിക്കാൻ നടപടിയുണ്ടാവണം.
സ൪ക്കാ൪ ജീവനക്കാരായ ദമ്പതികൾക്ക് ഒരേ സ്ഥലത്ത് ജോലി ചെയ്യാനുള്ള വ്യവസ്ഥയുണ്ടാക്കണം. ഒരാൾ കേന്ദ്രസ൪ക്കാറിലോ മറ്റൊരാൾ സംസ്ഥാന സ൪ക്കാറിലോ ജീവനക്കാരാണെങ്കിൽ പരമാവധി ഒരേ സ്ഥലത്ത് ജോലിയെടുക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സമിതി ശിപാ൪ശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.