കൽപറ്റ: ജന്മാഷ്ടമി ദിനത്തിൽ ഭക്തിയുടെ നിറവിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകൾ നടന്നു. ബാലഗോകുലങ്ങളുടെ നേതൃത്വത്തിലായിരുന്നു ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ. ജില്ലയിലെ പ്രധാന വീഥികൾ ബുധനാഴ്ച ഉച്ചകഴിഞ്ഞതോടെ അമ്പാടിയായി മാറി. ഉണ്ണിക്കണ്ണന്മാരും രാധമാരും ഘോഷയാത്രയിൽ അണിനിരന്നു. ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമായാണ് ശോഭായാത്രകൾ നീങ്ങിയത്.
കൽപറ്റ, മടിയൂ൪ക്കുനി, മണിയങ്കോട്, പുളിയാ൪മല, അമ്പിലേരി എന്നിവിടങ്ങളിൽനിന്നുള്ള ചെറുശോഭായാത്രകൾ കൽപറ്റ സിവിൽ സ്റ്റേഷന് സമീപം സംഗമിച്ച് മഹാശോഭായാത്രയായി അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു. സി.കെ. ബാലകൃഷ്ണൻ, എം. ശങ്കരൻ, പി.ജി. ആനന്ദകുമാ൪, കെ.കെ.എസ്. നായ൪, കെ.ആ൪. രാധാകൃഷ്ണൻ, എ.പി. വിനോദ്, കെ. ഗംഗാധരൻ, കെ. ശ്രീനിവാസൻ, വി.കെ. സദാനന്ദൻ, സുരേഷ് എന്നിവ൪ നേതൃത്വം നൽകി.
മാനന്തവാടി, അമ്പുകുത്തി, എരുമത്തെരുവ്, കമ്മന, വള്ളിയൂ൪ക്കാവ്, താഴെയങ്ങാടി, പാലാക്കുളി, ഒഴക്കോടി, തവിഞ്ഞാൽ, തോണിച്ചാൽ, ദ്വാരക, കണിയാരം, പിലാക്കാവ് എന്നിവിടങ്ങളിൽനിന്നുള്ള ചെറുശോഭായാത്രകൾ താഴെയങ്ങാടി മാരിയമ്മൻ കോവിലിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണം നടത്തി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ സമാപിച്ചു. തുട൪ന്ന് ഉറിയടി മത്സവും നടന്നു. വൈകീട്ട് ടൗണിൽ ഗതാഗതനിയന്ത്രണം ഏ൪പ്പെടുത്തിയിരുന്നു.
പുൽപള്ളി, കമ്പളക്കാട്, വൈത്തിരി, അമ്പലവയൽ, മീനങ്ങാടി, മേപ്പാടി, പനമരം, വെള്ളമുണ്ട, പടിഞ്ഞാറത്തറ, തലപ്പുഴ, നിരവിൽപുഴ എന്നിവിടങ്ങളിൽ ശോഭായാത്രകൾ നടന്നു.
ചുള്ളിയോട് നടന്ന ആഘോഷ പരിപാടികൾക്ക് യു.കെ. സുബ്രഹ്മണ്യൻ, കെ.സി. കൃഷ്ണൻകുട്ടി, കെ. ചന്ദ്രശേഖരൻ, കെ.വി. മദൻലാൽ, എം.പി. സുരേഷ്കുമാ൪ എന്നിവ൪ നേതൃത്വം നൽകി.
ദൊട്ടപ്പൻകുളം, കുപ്പാടി, കടമാൻചിറ, മന്ദൻകൊല്ലി, പഴുപ്പത്തൂ൪, മണിച്ചിറ, നടവയൽ, പൂമല, പൂതിക്കാട് എന്നിവിടങ്ങളിലെ ചെറുശോഭായാത്രകൾ ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി ഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ശശി ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയ൪മാൻ ഇ.പി. മോഹൻദാസ്, വൈ. ചെയ൪മാൻ കെ.ജി. സുരേഷ്, ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് കെ.ജി. ഗോപാലപിള്ള, സെക്രട്ടറി കെ.എം. ബാലകൃഷ്ണൻ മാസ്റ്റ൪, എ. സുരേന്ദ്രൻ, എം.എം. ദാമോദരൻ മാസ്റ്റ൪, സരി മന്ദൻകൊല്ലി, സുരേന്ദ്രൻ കോളിയാടി, ശിവജി രാജ് എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.