??.????. ????????? ???????????

ഏഷ്യാകപ്പ് ഹോക്കി: ഇന്ത്യ ഗ്രൂപ് ചാമ്പ്യന്മാര്‍

ഇപോ (മലേഷ്യ): സെമി ഫൈനലിൽ ഇടം നേടിയ ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയിലെ അവസാന ഗ്രൂപ് മത്സരത്തിൽ തക൪പ്പൻ ജയം. ദു൪ബലരായ ബംഗ്ളാദേശിനെ 9-1ന് തവിടുപൊടിയാക്കിയാണ് ഇന്ത്യ ഗ്രൂപ് ചാമ്പ്യന്മാരായി സെമി പ്രവേശം ആധികാരികമാക്കിയത്. ആദ്യ പകുതി പിന്നിടുമ്പോൾ 5-1 ന് മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയിൽ നാലുതവണ കൂടി എതി൪ വല കുലുക്കിയാണ് കളി സ്വന്തമാക്കിയത്. രുപീന്ദ൪ സിങ് നാലും വി.ആ൪. രഘുനാഥ് മൂന്നും ഗോളുകൾ നേടി. നിഖിൻ തിമ്മയ്യയും മന്ദീപ് സിങ്ങും ഓരോ ഗോൾ നേടി. കളിയുടെ നാലാം മിനിറ്റിൽ പെനാൽറ്റി കോ൪ണ൪ ഗോളോടെയായിരുന്നു രുപീന്ദറിൻെറ തുടക്കം. പിന്നാലെ 19, 27, 61 മിനിറ്റുകളിലും രുപീന്ദ൪ വലകുലുക്കി. 29, 52, 59 മിനിറ്റുകളിലായിരുന്നു രഘുനാഥ് ലക്ഷ്യം കണ്ടത്. 35ാം മിനിറ്റിൽ മുഹമ്മദ് മംനൂ൪ റഹ്മാൻെറ വകയാണ് ബംഗ്ളാദേശ് ആശ്വാസ ഗോൾ നേടിയത്.  നേരത്തേ, കൊറിയ ഒമാനെ 10-0ത്തിന് തോൽപിച്ച് ഗ്രൂപിൽനിന്നും രണ്ടാമന്മാരായി സെമിയിൽ പ്രവേശിച്ചിരുന്നു. മൂന്നും ജയിച്ച ഇന്ത്യക്ക് ഒമ്പതും, രണ്ട് കളി ജയിച്ച ദക്ഷിണ കൊറിയക്ക് ആറും പോയൻറാണുള്ളത്.വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയരായ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ആദ്യ സെമിയിൽ ദക്ഷിണ കൊറിയ പാകിസ്താനുമായി ഏറ്റുമുട്ടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.