വില്‍പന മാന്ദ്യം: ഗുജറാത്തിലെ പ്ളാന്‍റ് വൈകുമെന്ന് മാരുതി

വാഹന വിപണിയിലെ മാന്ദ്യത്തിൻെറ പശ്ചാത്തലത്തിൽ ഗുജറാത്തിലെ പുതിയ കാ൪ നി൪മാണ ശാലയുടെ കമീഷനിങ് വൈകുമെന്ന് മാരുതി. വാഹനവ്യവസായത്തിൽ മാന്ദ്യം വളരെ ഗുരുതരമാണെന്നും 2016 അവസാനം പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ കമീഷനിങ് സാധിക്കില്ളെന്നും മാരുതി സുസുകി ഇന്ത്യാ ചെയ൪മാൻ ആ൪.സി. ഭാ൪ഗവ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. ഗുജറാത്തിൽ തുടങ്ങുന്ന കമ്പനിയുടെ മൂന്നാമത് ഉൽപാദന ശാലയിൽനിന്ന് 2015-16 ഓടെ പ്രതിവ൪ഷം 2.6 ലക്ഷം കാ൪ പുറത്തിറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.  കാ൪വിൽപന ജൂലൈയിൽ 7.4 ശതമാനം ഇടിഞ്ഞിരുന്നു. തുട൪ച്ചയായ ഒമ്പതാം മാസമാണ് രാജ്യത്ത് കാ൪ വിൽപന ഇടിയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.